ഭുവനേശ്വർ: ഒഡീഷയിൽ മലയാളി കുടുംബത്തിലെ മൂന്ന് പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഒഡീഷയിലെ സംബൽപുരിൽ കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ സാവിത്രി അമ്മാൾ(65), മകൻ എസ്എസ് രാജു(47), മകൾ മീന മോഹൻ(47) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ഒഡീഷയിൽ കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം നാലായി. നേരത്തെ വടക്കാഞ്ചേരി സ്വദേശി ജോയ് ജോസഫ്(55) റൂർക്കലയിൽ കൊവിഡ് ബാധിച്ചു മരിച്ചിരുന്നു
ഇതിനിടെ, കേരളത്തിൽ മറ്റൊരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. മാവൂർ സ്വദേശി കമ്മുക്കുട്ടി(58)യാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. വൃക്കരോഗിയായിരുന്നു.
അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഏഴ് കൊവിഡ് മരണമാണ് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം വെട്ടുതുറ സ്വദേശി സ്റ്റെല്ലസ് (52), കന്യാകുമാരി സ്വദേശി ഗുണമണി (65), കൊല്ലം എടമൺ സ്വദേശിനി രമണി (70), കോഴിക്കോട് മൺകാവ് സ്വദേശി അലികോയ (66), ആഗസ്റ്റ് 28ന് മരണമടഞ്ഞ തിരുവനന്തപുരം തിരുമല സ്വദേശി ജോൺ (83), തിരുവനന്തപുരം ചായിക്കോട്ടുകോണം സ്വദേശി സുരേഷ് (32), ആഗസ്റ്റ് 21ന് മരണമടഞ്ഞ കോഴിക്കോട് പുതിയങ്ങാടി സ്വദേശി കെ.ി അബൂബക്കർ (64) എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Discussion about this post