കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ്ണ വിലയില്‍ തുടര്‍ച്ചയായ ഇടിവ് സംഭവിച്ചിരുന്നു. എന്നാല്‍ ഇവയെല്ലാം മറികടന്ന് ഇപ്പോള്‍ സ്വര്‍ണ്ണ വിലയില്‍ ഇന്ന് വന്‍ കുതിപ്പാണ് സംഭവിച്ചിരിക്കുന്നത്. ഇന്ന് മാത്രം പവന് 200 രൂപയാണ് കൂടിയത്. ഇതോടെ പവന് 37,800 രൂപയിലെത്തി.
4725 രൂപയാണ് ഗ്രാമിന്റെ വില. പവന്‍ വില 42,000 രൂപയിലേയ്ക്ക് ഉയര്‍ന്നശേഷം 4,400 രൂപവരെ കുറഞ്ഞ് 37,600 രൂപയിലെത്തിയിരുന്നു. ഓഗസ്റ്റ് 29 മുതല്‍ 31വരെ തുടര്‍ച്ചയായ നാലുദിവസം താഴ്ന്ന നിലവാരത്തില്‍ തുടര്‍ന്നശേഷമാണ് ഒറ്റയടിക്ക് 200 രൂപയുടെ വര്‍ധനവുണ്ടായിരിക്കുന്നത്. ആഗോള വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന് 1,986 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.