കോഴിക്കോട്: സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി. കോഴിക്കോട്, മലപ്പുറം, കൊല്ലം സ്വദേശികളാണ് മരിച്ചത്. കോഴിക്കോട് മാവൂര്‍ കുതിരാടം സ്വദേശി കമ്മുക്കുട്ടി ആണ് മരിച്ചത്. 58 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് മരണം.
മലപ്പുറം ഒളവട്ടൂര്‍ സ്വദേശിനി ആമിന(95)യാണ് മരിച്ച മറ്റൊരാള്‍. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരണം. സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് വൈറസ് ബാധയുണ്ടായത്.
കൊല്ലം അഞ്ചല്‍ കോളേജ് ജംഗ്ഷന് പേഴുവിള വീട്ടില്‍ അശ്വതിഗോപിനാഥ് (26)ആണ് മരിച്ച മറ്റൊരാള്‍. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് മരണം. കിഡ്നി സംബന്ധമായ അസുഖങ്ങള്‍ക്ക് നേരത്തെ ചികിത്സയിലായിരുന്നു അശ്വതി.
Discussion about this post