തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ പ്രതിഷേധ പ്രകടനം നടത്തി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ് ഓഫീസ് തല്ലി തകര്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. വെഞ്ഞാറമ്മൂട് രണ്ട് പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐ പ്രകടനം നടത്തിയത്.
ഇതിനിടയിലാണ് വട്ടിയൂര്‍ക്കാവ് ജങ്ഷനിലെ കോണ്‍ഗ്രസ് ഓഫീസ് പ്രകോപനത്തില്‍ അടിച്ച് തകര്‍ത്തത്. ഓഫീസ് വാതിലിലെ തകരഷീറ്റ് തകര്‍ത്ത് അതു വഴി അകത്ത് കയറിയ ഡിവൈഎഫ്ഐ. പ്രവര്‍ത്തകര്‍ ഓഫീസിനകത്തെ സാധനങ്ങളും തകര്‍ത്തതായും ഡിസിസി അംഗം കാച്ചാണി സനില്‍ പറഞ്ഞു.
Discussion about this post