തിരുവനന്തപുരം: വെഞ്ഞാറമൂട് തേമ്പാംമൂടില്‍ രണ്ടു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വെട്ടെറ്റു മരിച്ച സംഭവത്തിന് രാഷ്ട്രീയമാനമില്ലെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണു നടന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം, കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തിന്റെ ഗൂഢാലോചനയാണെന്ന് സിപിഎം ആരോപിച്ചു. അടൂര്‍ പ്രകാശ് എംപിയുടെ അറിവോടെയാണു കൊലപാതകമെന്നു ജില്ലാകമ്മിറ്റി ആരോപിച്ചു. കൊലപാതകത്തില്‍ സമഗ്ര അന്വേഷണം വേണമെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു.
ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍, യുവാക്കളുടെ രോഷത്തിന്റെയും അമ്മമാരുടെ കണ്ണീരിന്റെയും മുന്നില്‍ കോണ്‍ഗ്രസിന് സമാധാനം പറയേണ്ടി വരുമെന്നും സ്വരാജ് പറഞ്ഞു. അതേസമയം പാര്‍ട്ടിക്കു ബന്ധമില്ലെന്നും ഭരണപാളിച്ച മറയ്ക്കാനുള്ള പ്രചാരണമാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.
Discussion about this post