കോഴിക്കോട്: ഓടിച്ചാടി നടക്കേണ്ട പ്രായത്തില്‍ കരല്‍ രോഗത്തിന്റെ തീവ്രതതയ്ക്ക് ഇരയാകേണ്ടി വന്നു ഈ മൂന്ന് വയസുകാരന്. ബലൂണ്‍ പോലെ വീര്‍ത്താണ് അവന്റെ വയര്‍. കരള്‍ പകുത്ത് നല്കാന് ഉമ്മ തയാറാണ്. വേണ്ടത് പണമാണ്. എത്രയും വേഗം ചികിത്സ നടത്താനാണ് ഡോക്ടര്‍ ഉപദേശിക്കുന്നത്. എന്നാല്‍ പണമില്ലാത്തത് ഈ നിര്‍ധന കുടുംബത്തെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നു.
സാമൂഹിക പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പിലാണ് സമൂഹത്തിന് മുന്നില്‍ ഈ കഥ തുറന്നുകാട്ടിയത്. മുഹമ്മദ് ശിബ്ലി എന്ന കുഞ്ഞിന്റെ വേദന കേരളത്തിന്റേത് കൂടിയാവുകയാണ്.
കോഴിക്കോട് കല്ലായി പയ്യാനക്കലാണ് ശിബ്ലിയുടെ സ്വദേശം. 20 ലക്ഷത്തോളം രൂപ ഓപ്പറേഷനായി ചെലവ് വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പിന്നീട് ഇരുപതിനായിരത്തോളം രൂപയുടെ മരുന്നുകളും ഒരുമാസം വേണം. ഓട്ടോറിക്ഷ ഡ്രൈവറായ പിതാവിന് ഈ തുക കണ്ടെത്താന്‍ വഴിയില്ലാതെ വിഷമിക്കുകയാണ്. ആകെ സമ്പാദ്യമായ വീട് ഇതിനോടകം പണയത്തിലാണ്.
ഇനി ഈ കുരുന്നിന് വേണ്ടത് സുമനസുകളുടെ സഹായമാണ്….
NAME. SHAHUL HAMEED
A/C NO : 20172134766
IFSC : SBIN0002252
STATE BANK OF INDIA BR : KALLAI MO…
Discussion about this post