തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ്ഐ സംഘര്‍ഷം. പിഎസ് സി ഓഫീസിന് മുമ്പിലാണ് സംഘര്‍ഷം ഉണ്ടായത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യൂത്ത് കോണ്‍ഗ്രസിന്റെ പിഎസ്സി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് വേദി വിട്ടതിന് തൊട്ട് പിന്നാലെയാണ് സംഘര്‍ഷം ഉണ്ടായത്. ഇരു വിഭാഗത്തിലെയും പ്രവര്‍ത്തകര്‍ റോഡിന് ഇരുവശവും കുത്തിയിരിക്കുകയാണ്. ജോലി കിട്ടാത്തതില്‍ മനംനൊന്ത് കാരക്കോണം സ്വദേശി അനു ആത്മഹത്യചെയ്ത സംഭവത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.
പ്രതിഷേധ സമരത്തിലുണ്ടായിരുന്ന ഷാഫി പറമ്പില്‍ എംഎല്‍എയെയും ശബരീനാഥ് എംഎല്‍എയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കൂടുതല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പിഎസ്സി ഓഫിസിന് മുന്നില്‍ സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് ഒഴിപ്പിക്കുകയാണ്. കല്ലേറ് ഉണ്ടായതിനെ തുടര്‍ന്ന് ഇരുവിഭാഗത്തിലെയും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായാണ് വിവരം.
അതേ സമയം വെഞ്ഞാറമ്മൂട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വിവിധയിടങ്ങളില്‍ സിപിഎം-ഡിവൈഎഫ്ഐ പ്രതിഷേധവും നടക്കുന്നുണ്ട്.
Discussion about this post