ആലപ്പുഴ: കോഴിമുട്ടകള്‍ക്ക് അടയിരുന്ന് മക്കള്‍ക്കായി കാത്തിരുന്ന മണിത്താറാവ് ഒടുവില്‍ അമ്മത്താറാവായി. മണിത്താറാവിന് സമാനമായി വെള്ളയും കറുപ്പും ഇടകലര്‍ന്ന നാല് കോഴിക്കുഞ്ഞുങ്ങളാണു വിരിഞ്ഞിറങ്ങിയത്. താറാവിന് കോഴിക്കുഞ്ഞുങ്ങള്‍ വിരിഞ്ഞെന്ന വാര്‍ത്ത കേട്ട് ആദ്യം എല്ലാവരും അമ്പരന്നു.
ആലപ്പുഴയിലാണ് സംഭവം. വള്ളികുന്നം ചൂനാട് മഠത്തില്‍ ഷുക്കൂറിന്റെ വീട്ടിലെ താറാവാണ് കോഴിമുട്ടകള്‍ക്ക് അടയിരുന്നത്. 10 മുട്ടകളാണ് വീട്ടുകാര്‍ അടവച്ചത്. 28 ദിവസത്തിനു ശേഷം ഇതില്‍ നാല് മുട്ടകള്‍ വിരിഞ്ഞു. ഒരു പരീക്ഷണം എന്ന നിലയിലായിരുന്നു കോഴിമുട്ടകള്‍ അടവെച്ചത്.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മുട്ടകള്‍ വിരിഞ്ഞ സന്തോഷത്തിലാണ് മണിത്താറാവ്. തന്റെ സ്വന്തം മക്കളെ പോലെ തന്നെ സംരക്ഷിക്കുകയാണ് ആ അമ്മത്താറാവ് കോഴിക്കുഞ്ഞുങ്ങളെ.
Discussion about this post