പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നു: രശ്മി നായർ

കൊച്ചി: പിഎസ്‌സി റാങ്ക് പട്ടിക കാലാവധി കഴിഞ്ഞ് റദ്ദാക്കിയതോടെ മനോവിഷമത്തിൽ ജീവനൊടുക്കിയ യുവാവിനെതിരെ നടത്തിയ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നെന്ന് രശ്മി നായർ. ഉദ്യോഗാർത്ഥിക്കെതിരെയുള്ള പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി രശ്മി നായർ കുറിപ്പിലൂടെയാണ് വ്യക്തമാക്കിയത്. ഫേസ്ബുക്കിൽ നിന്നും പോസ്റ്റ് മാസ് റിപ്പോർട്ടിങ് കാരണം റിമൂവ് ചെയ്തു എന്നതിനർത്ഥം പ്രസ്താവനയിൽ നിന്നും പിന്മാറി എന്നല്ലെന്നും രശ്മി നായർ വ്യക്തമാക്കി.

”ഇരുപത്തിയെട്ടു വയസ്സായിട്ടും തൊഴിലെടുക്കാൻ മടികൊണ്ടു പിഎസ്‌സി ലിസ്റ്റും നോക്കി ഇരിക്കുന്നവർ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്”-എന്നായിരുന്നു രശ്മിനായർ ഫേസ്ബുക്കിൽ കുറിച്ചത്. ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. പിന്നാലെ പോസ്റ്റ് അപ്രത്യക്ഷവുമായിരുന്നു.

പൊതുവിഷയങ്ങളിൽ ഉള്ള അഭിപ്രായം വ്യക്തിപരമാണെന്നും രാഷ്ട്രീയപാർട്ടിക്കോ സംഘടനക്കോ അതിൽ സ്ഥാനമില്ലെന്നും രശ്മി നായർ കൂട്ടിച്ചേർത്തു. അതേസമയം, രശ്മിനായരുടെ റിമൂവായ പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Exit mobile version