തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2154 പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. 1766 പേർ രോഗമുക്തരായി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 310 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 304 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 231 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 223 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 195 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 159 പേർക്കും, കൊല്ലം, തൃശൂർ ജില്ലകളിൽ നിന്നുള്ള 151 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 133 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 112 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 92 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 45 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 35 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 13 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1766 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 161 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 53 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 132 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 258 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 72 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 45 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 182 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 115 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 64 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 328 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 110 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 22 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 113 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 111 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്. ഇതോടെ 23,658 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 49,849 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ഇന്ന് 7 മരണങ്ങളാണ് കൊവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 26ന് മരണമടഞ്ഞ പശ്ചിമ ബംഗാളിലെ അതിഥി തൊഴിലാളി സനാതൻദാസ് (49), കണ്ണൂർ കോട്ടയം മലബാർ സ്വദേശി ആനന്ദൻ (64), ആഗസ്റ്റ് 24ന് മരണമടഞ്ഞ കണ്ണൂർ ഇരിട്ടി സ്വദേശി അന്നാമ്മ (90), ആഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി പാലയ്യൻ (64), തൃശൂർ അവിനിശേരി സ്വദേശി അമ്മിണി (63), ആഗസ്റ്റ് 17ന് മരണമടഞ്ഞ കാസർഗോഡ് ചന്ദ്രഗിരി സ്വദേശി സുബൈർ മുഹമ്മദ് കുഞ്ഞി (40), ആഗസ്റ്റ് 23ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശി ചന്ദ്രൻ (66) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 287 ആയി.
ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 49 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 110 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1962 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 174 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
കഴിഞ്ഞ 24 മണിക്കൂറിനിടെ 27,908 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 16,69,779 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,78,053 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
Discussion about this post