നടുവിൽ: കൊവിഡ് രോഗികളുമായി അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന 108 ആംബുലൻസ് തടഞ്ഞ് ടയറിന്റെ കാറ്റഴിച്ചുവിട്ടു. ശനിയാഴ്ച രാത്രി എട്ടോടെ ആലക്കോട് കൊട്ടയാട് കവലയിലായിരുന്നു സംഭവം. ഓവർടേക്ക് ചെയ്ത് ബൈക്ക് യാത്രക്കാരനെ തട്ടി എന്നാരോപിച്ചായിരുന്നു അക്രമം. ആംബുലൻസിന്റെ ഡോർ ഉൾപ്പെടെ തുറന്ന് പരിശോധിക്കുകയും ചെയ്തു.
അതേ,സമയം, രയരോം സ്വദേശിയായ സനീഷ് എന്ന ആളാണ് അക്രമം നടത്തിയതെന്നും ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും ആലക്കോട് പോലീസ് പറഞ്ഞു. ആംബുലൻസ് നിർത്തി, തെന്നിവീണ ബൈക്ക് യാത്രക്കാരനോട് വിവരങ്ങൾ അന്വേഷിച്ച് യാത്ര തുടരാൻ പോകുന്നതിനിടയിലാണ് സമീപത്തുണ്ടായിരുന്ന സനീഷ് ഓടിയെത്തി തടഞ്ഞുനിർത്തി അക്രമം നടത്തിയത്.
ഡ്രൈവർ ആശുപത്രിയിൽനിന്ന് തിരിച്ചെത്തി മൊഴി രേഖപ്പെടുത്തിയശേഷം അക്രമം നടത്തിയവർക്കെതിരെ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.
Discussion about this post