കൊട്ടാരക്കര: വയയ്ക്കല്‍ ആനാട്ട് കാറും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍ തേവന്നൂര്‍ ചരുവിളപുത്തന്‍വീട്ടില്‍ രഞ്ജിത്ത് (35), വണ്ടിപ്പുര ആലാച്ചമല പുതിയിടം ഗോപവിലാസത്തില്‍ രമാദേവി (65), കൊച്ചുമകള്‍ ഗോപിക (ഏഴ്) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഗോപികയുടെ അമ്മ ഉദയ(30)യെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുക്കുകയാണ്. പൊലിക്കോട്ടുള്ള കടയില്‍പ്പോയി ഓണസാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്നു കുടുംബം. ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പൊലിക്കോട്ടുനിന്ന് വയയ്ക്കലിലേക്ക് വരികയായിരുന്ന ഓട്ടോയില്‍ എതിര്‍ദിശയില്‍ നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയില്‍പ്പെട്ടാണ് മൂന്നുപേരും മരിച്ചത്. ഗോപിക അപകടസ്ഥലത്തും മറ്റുള്ളവര്‍ ആശുപത്രിയില്‍ കൊണ്ടും പോകുവഴിയാണ് മരിച്ചത്.
തടിക്കാട് സ്വദേശി അഹമ്മദലി (29), ഭാര്യ അഹിയ എന്നിവരാണ് കാറിലുണ്ടായിരുന്നത്.
അപകടത്തില്‍ മരിച്ച ഗോപിക കമ്പംകോട് എല്‍പിസ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. വയയ്ക്കല്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായിരുന്നു രഞ്ജിത്ത്. ഭാര്യ: സുപര്‍ണ. മകള്‍: ഋതിക. മൃതദേഹങ്ങള്‍ വെഞ്ഞാറമൂട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post