കൊച്ചി: ചലച്ചിത്ര താരം ഇടവേള ബാബുവിന്റെ മാതാവ് ശാന്താ രാമന് അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെയായിരുന്നു അന്ത്യം.
ഇന്നലെയായിരുന്നു ജന്മദിനം. പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. രാത്രി ഒരു മണിയോടെ മുറിയില്‍ നിന്ന് ശബ്ദം കേട്ട് അവിടെയെത്തിയപ്പോള്‍ തറയില്‍ വീണുകിടക്കുന്ന നിലയിലാണ് ശാന്തയെ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചു. ഇരിങ്ങാലക്കുട കോര്‍പറേറ്റീവ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. ഇന്ന് രാവിലെ ഒന്‍പതു മണിക്ക് ഇടവേള ബാബുവിന്റെ ഇരിങ്ങാലക്കുടയിലെ വസതിയില്‍ കൊണ്ടുവരും.
വൈകിട്ട് മൂന്നു മണിക്ക് അവിടെ സംസ്കാരിക്കും. ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂളിലെ സംഗീത അധ്യാപികയായിരുന്നു. എ.ജയചന്ദ്രനാണ് മറ്റൊരു മകന്.
Discussion about this post