കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് ദൈവദോഷമാണെന്ന് കെ മുരളീധരന് എംപി. പിണറായി വിജയന് ഭരണം തുടങ്ങിയത് മുതല്‍ രോഗവും പ്രകൃതി ദുരന്തവുമാണ്. ദൈവങ്ങളെ തൊട്ടുകളിച്ചതിന്റെ പ്രത്യാഘാതമാണിത്.കൊറോണയും പ്രളയവും നിപയും ഓഖിയും വന്നത് പിണറായിയുടെ കാലത്താണെന്നും മുരളീധരന് പറഞ്ഞു.
പേരാമ്പ്ര മത്സ്യമാര്‍ക്കറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ് മുരളീധരന്റെ പ്രസ്താവന.
എങ്ങിനെയാണ് നിപ വന്നത്? വവ്വാല് പരത്തിയെന്ന് പറഞ്ഞു. ഇപ്പോഴും കാരണം കണ്ടുപിടിച്ചിട്ടില്ല. കെ.കരുണാകരനും എ.കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും ഭരിച്ചപ്പോഴൊക്കെ ഇവിടെ വ്വവാലുണ്ട്. പിണറായി വന്നപ്പോള്‍ മാത്രം നിപ ഉണ്ടായതെങ്ങിനെയാണെന്നും മുരളീധരന് ചോദിച്ചു.
പിന്നെ കൊറോണ വന്നു. രണ്ട് പ്രളയം, ഓഖി, എല്ലാം കൊണ്ടും ദുരിതമാണ് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം. ദൈവത്തെ തൊട്ടുകളിക്കുന്നതിന്റെ ദോഷമാണ് കേരളത്തിന്. മതങ്ങളുടെ മേക്കിട്ട് കയറിയതിന്റെ ഫലമാണിതെന്നും കെ മുരളീധരന് പറഞ്ഞു.
Discussion about this post