കൊല്ലം: എംസി റോഡില്‍ കൊല്ലം വയ്ക്കലില്‍ വാഹനാപകടം. അപകടത്തില്‍ ഏഴു വയസുകാരി ഉള്‍പ്പടെ മൂന്ന് പേരാണ് മരണപ്പെട്ടത്. തേവന്നൂര്‍ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രഞ്ജിത്ത്, രമാദേവി ചെറുമകള്‍ ഗോപിക എന്നിവരാണ് മരണപ്പെട്ടത്.
ഗുരുതരമായി പരുക്കേറ്റ രമാദേവിയുടെ മരുമകള്‍ ഉദയയെ വെഞ്ഞാറുംമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. കാറും ഓട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം.
കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കാറിലുണ്ടായിരുന്ന ഗര്‍ഭിണിക്ക് ഉള്‍പ്പടെ പരിക്ക് സംഭവിച്ചിട്ടുണ്ട്.
Discussion about this post