തിരുവനന്തപുരം; സംസ്ഥാനത്തെ 15 പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ ചേന്ദമംഗലം (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 1), കൂത്താട്ടുകുളം (സബ് വാര്‍ഡ് 16, 17), മലയാറ്റൂര്‍ നിലേശ്വരം (സബ് വാര്‍ഡ് 15), പള്ളിപ്പുറം (സബ് വാര്‍ഡ് 10, 14), ശ്രിമൂലനഗരം (സബ് വാര്‍ഡ് 8), ആലപ്പുഴ ജില്ലയിലെ ചെറിയനാട് (സബ് വാര്‍ഡ് 10, 11), കഞ്ഞിക്കുഴി (സബ് വാര്‍ഡ് 15), ഇടുക്കി ജില്ലിയെ ആലക്കോട് (സബ് വാര്‍ഡ് 5), മരിയപുരം (സബ് വാര്‍ഡ് 8, 9), തൃശൂര്‍ ജില്ലയിലെ അന്തിക്കാട് (12), കോഴിക്കോട് ജില്ലയിലെ കടലുണ്ടി (2, 11), വയനാട് ജില്ലയിലെ മീനങ്ങാടി (സബ് വാര്‍ഡ് 10, 13, 14, 15), മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് (1, 19, 20, 21, 22, 23), കാസര്‍ഗോഡ് ജില്ലയിലെ മൂളിയാര്‍ (14), പത്തനംതിട്ട ജില്ലയിലെ കുളനട (സബ് വാര്‍ഡ് 1, 16) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
25 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ തരൂര്‍ (5, 10, 15), കൊല്ലങ്കോട് (3), ചളവറ (11), കണ്ണമ്പ്ര (8), പട്ടിത്തറ (6), കോങ്ങാട് (2, 14), തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് (4, 8, 12), വെമ്പായം (9, 21), കരകുളം (11), എളകമന്‍ (6), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (സബ് വാര്‍ഡ് 20), മുള്ളൂര്‍ക്കര (5, 10), നെന്മണിക്കര (5), മടക്കത്തറ (സബ് വാര്‍ഡ് 4), ആലപ്പുഴ ജില്ലയിലെ കണ്ടല്ലൂര്‍ (8 (സബ് വാര്‍ഡ്), 9, 11 ), തണ്ണീര്‍മുക്കം (2), പതിയൂര്‍ (17), എറണാകുളം ജില്ലയിലെ കല്ലൂര്‍ക്കാട് (2), കൂവപ്പടി, പാമ്പാക്കുട (13), പത്തനംതിട്ട ജില്ലയിലെ കൊറ്റങ്ങല്‍ (സബ് വാര്‍ഡ് 2, 3, 10), പ്രമാടം (18), വയനാട് ജില്ലയിലെ പനമരം (23), മലപ്പുറം ജില്ലയിലെ വാളാഞ്ചേരി മുന്‍സിപ്പാലിറ്റി (8, 13, 14, 20, 30), കൊല്ലം ജില്ലയിലെ പവിത്രേശ്വരം (4) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 589 ഹോട്ട് സ്പോട്ടുകളാണുള്ളത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 6 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 126 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2225 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 23,277 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,083 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,95,927 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,76,822 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,105 പേര് ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്.
Discussion about this post