തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയതിന് പിന്നാലെ ജോലി നഷ്ടപ്പെടുമെന്ന ഭയത്താല്‍ തിരുവനന്തപുരം എയര്‍പോട്ട് ജീവനക്കാരന് ജീവനൊടുക്കി. തിരുവനന്തപുരം ആറാലുംമൂട് സ്വദേശിയായ വിഷ്ണുവാണ് ആത്മഹത്യ ചെയ്തത്.
വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതോടെ ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന ഭയത്തിലാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വകാര്യവല്‍ക്കരണവും സാമ്പത്തിക വിഷമവുമാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വിമര്‍ശനമുയരുകയാണ്.
കൊവിഡ് പ്രതിസന്ധികള്‍ കൂടിയായപ്പോള്‍ ഒരു ശരാശരി ഇന്ത്യന്‍ പൗരന് പിടിച്ചുനില്ക്കാന് കഴിയാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന വിമര്‍ശനവും ഇതിനോടകം ഉയര്‍ന്ന് കഴിഞ്ഞു.
Discussion about this post