തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം പുരോഗമിക്കുന്നു. വെള്ള റേഷന്‍ കാര്‍ഡുടമകള്‍ക്ക് (എന്‍പിഎന്‍എസ്) ഇന്നുമുതല്‍ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും. ഇന്നും നാളെയുമായിട്ടാണ് കിറ്റ് വിതരണം ചെയ്യുകയെന്ന് അധികൃതര്‍ അറിയിച്ചു.
റേഷന്‍കാര്‍ഡിന്റെ അവസാന അക്കം പൂജ്യം മുതല്‍ നാലുവരെ ഉള്ളവര്‍ക്കാണ് ഇന്നു കിറ്റ് ലഭിക്കുക. നാളെ അഞ്ചു മുതല്‍ ഒമ്പതു വരെ അക്കങ്ങള്‍ ഉള്ളവര്‍ക്കും സൗജന്യ ഓണക്കിറ്റ് ലഭിക്കും. എഎവൈ( മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്), എന്‍പിഎസ് ( നീല) കാര്‍ഡുകള്‍ക്കുള്ള കിറ്റ് വിതരണവും തുടരുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു.
അത്സമയം, ഈ മാസം സൗജന്യ കിറ്റ് വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് അടുത്തമാസം സൗകര്യമുണ്ടായിരിക്കും. 11 ഇന സാധനങ്ങള്‍ അടങ്ങിയതാണ് കിറ്റ്. തിരുവോണ ദിനമായ 31 നും മൂന്നാം ഓണമായ സെപ്റ്റംബര്‍ ഒന്നിനും റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും.
ഉത്രാട ദിനമായ ഞായറാഴ്ച റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ഇതിന് പകരമായാണ് സെപ്റ്റംബര്‍ ഒന്നിന് അവധി നല്‍കിയിട്ടുള്ളത്. ഓഗസ്റ്റിലെ റേഷന്‍ വിതരണം സെപ്റ്റംബര്‍ അഞ്ചുവരെ നീട്ടിയിട്ടുമുണ്ട്.
Discussion about this post