കോഴിക്കോട്: കെഎസ്ആര്‍ടിസിയില്‍ ബോണസിന് അര്‍ഹതയുള്ള 4,899 ജീവനക്കാര്‍ക്ക് 7,000 രൂപ വീതം ബോണസ് അനുവദിച്ചു. ജീവനക്കാരുടെ ബോണസും ഉത്സവബത്തയും നല്കുന്നതിന് സര്‍ക്കാര്‍ 10.26 കോടി രൂപ അനുവദിച്ചതായി ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ദിവസവേതനക്കാര്‍ക്ക് എക്‌സ്‌ഗ്രേഷ്യ നല്കാനായി 15 ലക്ഷവും അനുവദിച്ചു. ബോണസിന് അര്‍ഹതയുള്ള 4,899 ജീവനക്കാര്‍ക്ക് 7,000 രൂപ വീതം ബോണസും ബോണസിന് അര്‍ഹതയില്ലാത്ത 24,874 ജീവനക്കാര്‍ക്ക് 2,750 രൂപ വീതം ഉത്സവബത്തയുമാണ് അനുവദിച്ചത്.
6.84 കോടി ഉത്സവബത്തക്കും 3.42 കോടി ബോണസിനുമായാണ് ചെലവഴിക്കുക. ആഗസ്റ്റ് 28 മുതല്‍ ആനുകൂല്യം വിതരണം ചെയ്ത് തുടങ്ങാന്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന് നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മറ്റൊരു പൊതുമേഖല സ്ഥാപനത്തോടും കാണിക്കാത്ത അനുകൂല സമീപനമാണ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയോട് കാണിക്കുന്നത്. ഇക്കാര്യത്തിnd]് മുഖ്യമന്ത്രിയും ധനമന്ത്രിയും അനുഭാവപൂര്‍വ്വമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post