തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന്റെ ആദ്യത്തെ മറൈന്‍ ആംബുലന്‍സായ ‘പ്രതീക്ഷ’ പ്രവര്‍ത്തനം ആരംഭിച്ചു. മുഖ്യമന്ത്രി ഇന്നലെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഓഖി ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച മറൈന്‍ ആംബുലന്‍സില്‍ അഞ്ച് പേര്‍ക്ക് ഒരേ സമയം ക്രിട്ടിക്കല്‍ കെയര്‍, 24 മണിക്കൂറും പാരാമെഡിക്കല്‍ സ്റ്റാഫ്, പ്രത്യേക പരിശീലനം ലഭിച്ച നാലു സീറെസ്‌ക്യൂ സ്‌ക്വാക്ഡുകള്‍, പോര്‍ട്ടബിള്‍ മോര്‍ച്ചറി, ആധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ഉണ്ടാകും.
ഫേസ്ബുക്ക് പോസ്റ്റ്:
ജനങ്ങള്‍ക്കു നല്‍കിയ മറ്റൊരു വാഗ്ദാനം കൂടി നിറവേറ്റുകയാണ്. ഓഖി ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച മറൈന്‍ ആംബുലന്‍സ് ഇന്നു പ്രവര്‍ത്തനം ആരംഭിച്ചു. ഫിഷറീസ് വകുപ്പിന്റെ ആദ്യത്തെ മറൈന്‍ ആംബുലന്‍സായ ‘പ്രതീക്ഷ’ പ്രവര്‍ത്തന സജ്ജമാകുമ്പോള്‍, ഈ നാടിനായി സ്വജീവന്‍ പണയപ്പെടുത്തിക്കൊണ്ട് രക്ഷാപ്രവര്‍ത്തനത്തിനെത്തുന്ന മത്സ്യത്തൊഴിലാളികളോട് സര്‍ക്കാരിനുള്ള കടപ്പാടിന്റേയും ഉത്തരവാദിത്വത്തിന്റേയും സാക്ഷാല്‍ക്കാരമാവുകയാണ്. അവരുടെ സാഹസികമായ തൊഴിലിനു കഴിയാവുന്നത്ര സുരക്ഷ ഒരുക്കുക എന്ന ദൗത്യത്തിലെ ഒരു പ്രധാന പടിയാണ് ഈ പദ്ധതി.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നിന്നും പുറപ്പെട്ട് വിഴിഞ്ഞത്തേയ്ക്ക് വരുന്ന മറൈന്‍ ആംബുലന്‍സിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 9.30-ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വ്വഹിച്ചു. അഞ്ച് പേര്‍ക്ക് ഒരേ സമയം ക്രിട്ടിക്കല്‍ കെയര്‍, 24 മണിക്കൂറും പാരാമെഡിക്കല്‍ സ്റ്റാഫ്, പ്രത്യേക പരിശീലനം ലഭിച്ച നാലു സീറെസ്‌ക്യൂ സ്‌ക്വാക്ഡുകള്‍, പോര്‍ട്ടബിള്‍ മോര്‍ച്ചറി, ആധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും പ്രതീക്ഷയില്‍ ഉണ്ടാകും.
മല്‍സ്യബന്ധനത്തിനിടെ ഉണ്ടാകുന്ന അപകടങ്ങളില്‍ വര്‍ഷം ശരാശരി മുപ്പതോളം മല്‍സ്യത്തൊഴിലാളികള്‍ മരണപ്പെടാറുണ്ട്. ഈ സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് മറൈന്‍ ആംബുലന്‍സിന്റെ സേവനം അനിവാര്യമാണ്. ആദ്യ ഘട്ടത്തില്‍ മൂന്ന് മറൈന്‍ ആംബുലന്‍സുകളാണ് നിര്‍മ്മിക്കുന്നത്. ഒരു ബോട്ടിന് 6.08 കോടി രൂപയാണ് ചിലവ് കണക്കാക്കിയിരിക്കുന്നത്. ‘ പ്രതീക്ഷ, പ്രത്യാശ, കാരുണ്യ’ എന്നിങ്ങനെ നാമകരണം ചെയ്തിട്ടുള്ള മറൈന്‍ ആംബുലന്‍സുകള്‍ യഥാക്രമം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലകളിലാണ് നിയോഗിക്കപ്പെടുന്നത്.
Discussion about this post