തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടുത്തം ദുരൂഹമെന്ന് ആരോപിച്ച് പ്രതിപക്ഷം നൽകിയ കത്തിൽ ഗവർണ്ണറുടെ ഇടപെടൽ. പ്രതിപക്ഷ നേതാവ് നൽകിയ പരാതി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഉചിതമായ പരിഗണന വേണമെന്നും ഗവർണർ നിർദേശിച്ചതായാണ് വിവരം.
അതേ സമയം സെക്രട്ടറിയേറ്റിലെ തീപിടുത്തം അന്വേഷിക്കുന്ന പോലീസ് സംഘം പ്രോട്ടോക്കോൾ വിഭാഗത്തിലെ മുഴുവൻ ഫയലുകളുടെയും പരിശോധന തുടങ്ങി. തീപിടിത്തത്തിൽ നഷ്ടപ്പെട്ട ഫയലുകൾ ഏതൊക്കെയെന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് പരിശോധന. ഫയൽ പരിശോധനാ നടപടികളുടെ വീഡിയോയും ചിത്രീകരിക്കുന്നുണ്ട്. ഭാഗികമായി കത്തി നശിച്ച ഫയലുകൾ സ്കാൻ ചെയ്ത് സൂക്ഷിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.
പൊതുഭരണവകുപ്പിലെ മുഴുവൻ ജീവനക്കാരുടെയും മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. താൽക്കാലികമായി എട്ടു സിസിടിവി ക്യാമറകളും പൊതുഭരണവിഭാഗത്തിൽ സ്ഥാപിച്ചു.
Discussion about this post