കല്‍പ്പറ്റ: വയനാട് ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ തീപിടുത്തം. രാത്രിയിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തില്‍ ഓഫീസിലെ കമ്പ്യൂട്ടറും ഫയലുകള്‍ സൂക്ഷിച്ച അലമാരയും കത്തി നശിച്ചു. കഴിഞ്ഞ ദിവസം രാത്രി 10. 30 ഓടെയാണ് കല്‍പ്പറ്റ സിവില്‍ സ്റ്റേഷന് കോംപ്ളക്സിലെ പ്രധാന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ നീതി ഓഫീസിന് തീപിടിച്ചത്.
ഓഫീസില്‍ നിന്ന് തീയും പുകയും വരുന്നത് ശ്രദ്ധയില്‍പ്പെട്ട ഹോം ഗാര്‍ഡ് ഫയര്‍ സ്റ്റേഷനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് കല്‍പ്പറ്റ ഫയര്‍ഫോഴ്സിന്റെ ഒരു യൂണിറ്റ് എത്തി 11 മണിയോടെ തീ അണച്ചു. ഓഫീസിലെ ഒരു മുറിയിലുള്ള കമ്പ്യൂട്ടറും വിവിധ ഫയലുകള്‍ സൂക്ഷിച്ച അലമാരയുമാണ് തീപിടുത്തത്തില്‍ കത്തി നശിച്ചത്. അതേസമയം തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം
Discussion about this post