BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സ്വർണ്ണം കടത്താൻ സർക്കാരിന്റെ രണ്ടു വണ്ടി ജലീലിന് വിട്ടുകൊടുക്കണമെന്ന് പിണറായി എഴുതിയ ആ ഫയൽ കുറിപ്പാണ് കത്തിയത്: മാധ്യമങ്ങളെ പരിഹസിച്ച് വൈറൽ കുറിപ്പ്

Anitha by Anitha
August 26, 2020
in Kerala News
0
സ്വർണ്ണം കടത്താൻ സർക്കാരിന്റെ രണ്ടു വണ്ടി ജലീലിന് വിട്ടുകൊടുക്കണമെന്ന് പിണറായി എഴുതിയ ആ ഫയൽ കുറിപ്പാണ് കത്തിയത്: മാധ്യമങ്ങളെ പരിഹസിച്ച് വൈറൽ കുറിപ്പ്
58
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പൊതുഭരണ വിഭാഗത്തിൽ തീപിടുത്തമുണ്ടായതിന് പിന്നാലെ മനഃപൂർവം തീവെച്ചതാണെന്ന ആരോപണങ്ങളുമായി മുന്നിലിറങ്ങിയ മാധ്യമങ്ങളെ പരിഹസിച്ച് സുപ്രീംകോടതി അഭിഭാഷകനായ പ്രമോദ് പുഴങ്കര.

READ ALSO

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ അച്ഛനും മക്കൾക്കും ​ഗുരുതര പരിക്ക്

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ അച്ഛനും മക്കൾക്കും ​ഗുരുതര പരിക്ക്

February 14, 2026
5
‘അബദ്ധം പറ്റി’ 4 വയസുകാരിയെ പീഡിപ്പിച്ച പ്രതിയുടെ മൊഴി, ഇയാള്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്ന് സംശയം

ആലപ്പുഴ പുന്നപ്രയില്‍ 14കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു; 3 പേര്‍ അറസ്റ്റില്‍

February 14, 2026
5

മലയാള മനോരമയും മാതൃഭൂമിയും അടക്കമുള്ള വലതുപക്ഷ മാധ്യമങ്ങൾ തങ്ങളുടെ കമ്മ്യൂണിസ്റ്റ് വിരോധമാണ് സംഭവത്തിലൂടെ വ്യക്തമാക്കിയതെന്ന് പ്രമോദ് പുഴങ്കര ചൂണ്ടിക്കാണിക്കുന്നു. സെക്രട്ടേറിയറ്റിലെ തീപിടിച്ച ഭാഗത്തേക്ക് തങ്ങളുടെ തൊഴിലെടുക്കാൻ അകത്തുകടത്തിയില്ല എന്ന് ആക്ഷേപം ഉന്നയിച്ചതു മുതൽ സ്വർണ്ണക്കടത്ത് കേസിലെ തെളിവു നശിപ്പിക്കാൻ സർക്കാർ മനപൂർവ്വം ഫയലുകൾ കത്തിച്ചതാണെന്ന വാദം വരെ അഗ്നിബാധയ്ക്ക് പിന്നാലെ നിമിഷങ്ങൾക്കകം മാധ്യമങ്ങൾ നിരത്തിയതിനെ ഫേസ്ബുക്ക് കുറിപ്പിൽ പ്രമോദ് പുഴങ്കര ചോദ്യം ചെയ്യുന്നു. ഒരു അപകട സ്ഥലത്ത്, അത് തീപിടിത്തമാണെങ്കിൽ അഗ്‌നിശമന സേനയും മറ്റു സുരക്ഷാ വിഭാഗങ്ങളുമാണ് ആദ്യമെത്തേണ്ടത്. സംഭവസ്ഥലത്തേക്ക് വിദഗ്ധരല്ലാത്തവ കടക്കുന്നത് കൂടുതൽ ആളപായത്തിനു സാധ്യതയുണ്ടാക്കും. ഇനി ഇതൊരു ആസൂത്രിത തീവെപ്പാണെന്ന് കരുതുക. അപ്പോഴും ക്രൈം സീൻ ആന കയറിയ കരിമ്പിൻ തോട്ടം പോലെ ചവിട്ടിമെതിക്കാതിരിക്കുകയാണ് ചെയ്യുക എന്നതാണ് ഏറ്റവുമാദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

രാത്രി എട്ടു മണി ആയപ്പോഴേക്കും തീവെച്ചത് സർക്കാരാണ് എന്ന തീർപ്പിലേക്ക് ഏതാണ് എന്ത് തെളിവാണ് മാധ്യമങ്ങൾക്ക് ലഭിച്ചത്? സെക്രട്ടറിയേറ്റിൽ ഇന്നയിന്ന സ്ഥലത്താണ് ചകഅ ആവശ്യപ്പെട്ട ഫയലുകൾ ഇരിക്കുന്നത് എന്നറിയണമെങ്കിൽ എൻഐഎ എന്തൊക്കെ ഫയലുകളാണ് ആവശ്യപ്പെട്ടത് എന്നെങ്കിലും അറിയണം. അതായത് സർക്കാരും എൻഐഎയുമായുള്ള ഈ വിഷയത്തിലെ ആശയവിനിമയരേഖകൾ മാധ്യമങ്ങളുടെ പക്കൽ കാണണം. അത് വെളിപ്പെടുത്തേണ്ടെ മാധ്യമങ്ങൾ. എല്ലാ രേഖകളും കത്തിപ്പോയെന്നാണ്. അതായത് സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ, ജലീൽ അങ്ങനെ എല്ലാ രേഖകളും കത്തിപ്പോയെന്നാണ്. ഇതെന്താണ് ഹേ, സെക്രട്ടേറിയറ്റിലെ ‘എ’ നിലവറയോ? വാസ്തവത്തിൽ പ്രശ്‌നം ഉയരേണ്ടത് എൻഐഎ അടക്കമുള്ള അന്വേഷണ ഏജൻസികൾ ആവശ്യപ്പെടുമ്പോൾ ഈ രേഖ തീപിടിത്തത്തിൽ കത്തിപ്പോയി എന്ന് മറുപടി നൽകുമ്പോഴാണ്. അത്തരമൊരു മറുപടി ഉണ്ടാകും വരെ അന്വേഷണം തടസപ്പെട്ടു എന്ന വാദം എങ്ങനെയാണ് നിലനിൽക്കുക?-എന്നും അദ്ദേഹം ചോദിക്കുന്നു.

പ്രമോദ് പുഴങ്കരയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

നിഷ്പക്ഷ മാധ്യമപ്രവർത്തനം എന്നൊന്നില്ല. അതൊരു അത്ഭുതവുമല്ല. അതുകൊണ്ടുതന്നെ അർണാബ് ഗോസ്വാമി പാകിസ്ഥാനെ യുദ്ധത്തിന് വെല്ലുവിളിക്കുമ്പോഴും Urban Naxal മോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് നുണപ്രചാരണം നടത്തുമ്പോഴും അമ്പരപ്പുണ്ടാകാത്തത്. മറിച്ച് ഫാഷിസ്റ്റ് കാലത്തെ മാധ്യമപ്രവർത്തനത്തിന്റെ സ്വാഭാവിശേഷങ്ങൾ എന്ന വിശകലനമാണ് അവ ആവശ്യപ്പെടുന്നത്. കേരളത്തിലെ മാധ്യമ പ്രവർത്തനത്തിലും ഇതൊക്കെത്തന്നെയേ വേണ്ടതുള്ളൂ. വിമോചന സമരക്കാലത്തിനു ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടി ഒരുപാട് മാറി. കൂടുതൽ കൂടുതൽ അത് പൊതുസ്വീകാര്യത എന്ന ബൂർഷ്വാ, വലതുപക്ഷ സ്വീകാര്യതക്കായി രാഷ്ട്രീയ നിലപാടുകൾ നീട്ടിയും കുറുക്കിയുമിരുന്നു. മൂലധനത്തോടും അതിന്റെ കൊള്ളയോടുമുള്ള എതിർപ്പിൽ പാടെ മാറ്റം വരുത്തി. വികസനസങ്കല്പത്തിൽ ‘കൂട്ടുകൃഷി’ ഒരു നാടകമാവുകയും ലുലു മാൾ ഒരു യാഥാർത്ഥ്യമാവുകയും ചെയ്തു.

പക്ഷെ മലയാള മനോരമയും മാതൃഭൂമിയും അടക്കമുള്ള വലതുപക്ഷ മാധ്യമങ്ങൾ തങ്ങളുടെ കമ്മ്യൂണിസ്റ്റ് വിരോധത്തിൽ മാറ്റമൊന്നും വരുത്തിയില്ല. കാരണം ഇടതുപക്ഷം എന്ന ആശയത്തെ ഇല്ലാതാക്കുക എന്ന അജണ്ടയിൽ മാറ്റം വന്നിട്ടില്ലല്ലോ. പുന്നപ്ര-വയലാർ വെടിവെപ്പിന് ശേഷം കമ്മ്യൂണിസ്റ്റുകാരുടെ തേങ്ങാ മോഷണമെന്ന് എഴുതിപിടിപ്പിച്ച നസ്രാണി ദീപികയുടെ പാരമ്പര്യം അവർ കാത്തുസൂക്ഷിക്കുന്നുണ്ട്. ഇന്ത്യയിൽ മറ്റെങ്ങുമില്ലാത്ത വിധത്തിൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധ സഖ്യം ഉണ്ടായതിനെക്കുറിച്ചു രോമാഞ്ചമണിയുന്ന വിമോചന സമരകാല മനോരമയുടെ ആവേശം ഇപ്പോഴും കെട്ടിട്ടില്ല. കയ്യൂർ-മൊറാഴ-തലശേരി കർഷക സമരങ്ങളിൽ കമ്മ്യൂണിസ്റ്റുകാർ കർഷകരെ വഴിതെറ്റിക്കുകയാണെന്നും പുന്നപ്ര-വയലാർ സംഭവം കമ്മ്യൂണിസ്റ്റുകളെ നേരത്തെ അടിച്ചമർത്ഥത ദിവാന്റെ കഴിവുകേടാണെന്നും പറഞ്ഞ മാതൃഭൂമിയുടെ അഹിംസാവാദവും ഇപ്പോഴും അരോഗമാണ്. അതുകൊണ്ട് നിഷ്പക്ഷ മാധ്യമപ്രവർത്തനം ആർക്കും അത്ഭുതമോ അമ്പരപ്പോ ഉണ്ടാക്കേണ്ടതില്ല.

തലസ്ഥാനത്തിനു തീപിടിച്ചെന്ന സംഭ്രമജനകമായ തലക്കെട്ടാൻ മാതൃഭൂമിക്ക്. ആകട്ടെ. ഇന്നലെ മാതൃഭൂമി ടി വിയിൽ അവതാരകൻ ആമുഖ പ്രസംഗത്തിൽ അലറുകയാണ്, ആരുടെ തറവാട്ട് സ്വത്താണ് സെക്രട്ടേറിയറ്റെന്ന്. കത്തിച്ചതുതന്നെ എന്നുറപ്പാക്കിയാണ് ചർച്ച തുടങ്ങുന്നത്. അവതാരകരുടെ രാഷ്ട്രീയ പ്രസംഗമാണ് ചർച്ച എന്ന് ധരിക്കുന്ന ലോകത്തിലെത്തന്നെ അപൂർവം മാധ്യമത്തൊഴിലാളികളുള്ള പ്രദേശമാണ് കേരളം.

ഒരു രാഷ്ട്രീയ സമരത്തിന് സെക്രട്ടേറിയറ്റിൽ തള്ളിക്കയറുന്നതിൽ ഒരു തെറ്റുമില്ല. അനീതി നിറഞ്ഞ ഒരു സമൂഹത്തിൽ സമരങ്ങൾക്ക് മാത്രമായി ശാന്തമാകാനുമാകില്ല. പക്ഷെ സമരനാടകങ്ങൾക്ക് വേണ്ടിയുള്ള വ്യാജക്ഷോഭങ്ങൾ മനസിലാക്കിയേ മതിയാകൂ.

സെക്രട്ടേറിയറ്റിലെ തീപിടിച്ച ഭാഗത്തേക്ക് തങ്ങളുടെ തൊഴിലെടുക്കാൻ അകത്തുകടത്തിയില്ല എന്നാണ് ആക്ഷേപം. ഒരു അപകട സ്ഥലത്ത്, അത് തീപിടിത്തമാണെങ്കിൽ അഗ്നിശമന സേനയും മറ്റു സുരക്ഷാ വിഭാഗങ്ങളുമാണ് ആദ്യമെത്തേണ്ടത്. അവർ ആ അപകടത്തെ നിർവ്വീര്യമാക്കിയതിനു ശേഷമാണ് മറ്റുള്ളവർക്ക് പോകാനാവൂ. ഇത് തീപിടിത്തമുണ്ടാകുന്ന ഏതു സ്ഥലത്തുമുള്ള സാധാരണ safety protocol ആണ്. തീപിടിത്തത്തിന്റെ സ്രോതസും വ്യാപ്തിയും അറിയാത്തിടത്തോളം സംഭവസ്ഥലത്തേക്ക് വിദഗ്ധരല്ലാത്തവ കടക്കുന്നത് കൂടുതൽ ആളപായത്തിനു സാധ്യതയുണ്ടാക്കും. നമ്മുടെയറിവിൽ ഏതെങ്കിലും ഒരു കാര്യത്തിൽ വൈദഗ്ധ്യമുള്ളവരല്ല സുരേന്ദ്രനും രാജേഷുമൊന്നും.

ഇനി ഇതൊരു ആസൂത്രിത തീവെപ്പാണെന്ന് കരുതുക. അപ്പോഴും Crime Scene ആന കയറിയ കരിമ്പിൻ തോട്ടം പോലെ ചവിട്ടിമെതിക്കാതെ cordon off ചെയ്യുക എന്നതാണ് ഏറ്റവുമാദ്യം ചെയ്യേണ്ടത്. നമ്മുടെ കുറ്റാന്വേഷണത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് പലപ്പോഴും ഇതാണ്. കുറ്റകൃത്യത്തിനെക്കുറിച്ച് സൂചന നൽകുന്ന തെളിവുകളെല്ല്ലാം പറഞ്ഞേൽപ്പിച്ചപോലെ വന്നു തിക്കും തിരക്കും കൂട്ടുന്ന ആൾക്കൂട്ടം ഇല്ലാതാക്കാറുണ്ട്. അതൊരു തീപ്പെട്ടിക്കൊള്ളിയായാലും മണ്ണെണ്ണ പടർന്ന കടലാസായാലും ഒരു സിഗരറ്റ് ലൈറ്റർ ആയാലും നിർണായകമാണ്. പക്ഷെ ഏറ്റവുമാദ്യം തീവെച്ചേ എന്നാർപ്പുവിളിക്കാൻ തിരക്കുകൂട്ടിയ മധ്യപ്രവർത്തകർ പറയുന്നത് തങ്ങളെ തൊഴിലെടുക്കാൻ അനുവദിക്കുന്നില്ല എന്നാണ്. ആ തൊഴിലിനെക്കുറിച്ചുള്ള അസാമാന്യമായ തെറ്റിദ്ധാരണയും മറ്റു ചില കുത്സിത ധാരണകളും ഉള്ളതുകൊണ്ടാണ് ഇത്തരം ആവേശം.

രാത്രി എട്ടു മണി ആയപ്പോഴേക്കും തീവെച്ചത് സർക്കാരാണ് എന്ന തീർപ്പിലേക്ക് ഏതാണ് എന്ത് തെളിവാണ് മാധ്യമങ്ങൾക്ക് ലഭിച്ചത്? സെക്രട്ടറിയേറ്റിൽ ഇന്നയിന്ന സ്ഥലത്താണ് NIA ആവശ്യപ്പെട്ട ഫയലുകൾ ഇരിക്കുന്നത് എന്നറിയണമെങ്കിൽ NIA എന്തൊക്കെ ഫയലുകളാണ് ആവശ്യപ്പെട്ടത് എന്നെങ്കിലും അറിയണം. അതായത് സർക്കാരും NIA യുമായുള്ള ഈ വിഷയത്തിലെ ആശയവിനിമയരേഖകൾ മാധ്യമങ്ങളുടെ പക്കൽ കാണണം. അത് വെളിപ്പെടുത്തേണ്ടെ മാധ്യമങ്ങൾ. പക്ഷെ വിമോചനസമര പോരാളികൾക്ക് ദൈവാനുഗ്രഹം മാത്രം മതി.

എല്ലാ രേഖകളും കത്തിപ്പോയെന്നാണ്. അതായത് സ്വർണക്കടത്ത്, ലൈഫ് മിഷൻ, ജലീൽ അങ്ങനെ എല്ലാ രേഖകളും കത്തിപ്പോയെന്നാണ്. ഇതെന്താണ് ഹേ, സെക്രട്ടേറിയറ്റിലെ ‘A” നിലവറയോ? വാസ്തവത്തിൽ പ്രശ്നം ഉയരേണ്ടത് NIA അടക്കമുള്ള അന്വേഷണ ഏജൻസികൾ ആവശ്യപ്പെടുമ്പോൾ ഈ രേഖ തീപിടിത്തത്തിൽ കത്തിപ്പോയി എന്ന് മറുപടി നൽകുമ്പോഴാണ്. അത്തരമൊരു മറുപടി ഉണ്ടാകും വരെ അന്വേഷണം തടസപ്പെട്ടു എന്ന വാദം എങ്ങനെയാണ് നിലനിൽക്കുക?

ഫയൽ കുറിപ്പുകൾ നഷ്ടപ്പെട്ടു എന്നാണ് വേദന. ഹാ! സ്വർണം കടത്താൻ സർക്കാരിന്റെ രണ്ടു വണ്ടി വിട്ടുകൊടുക്കുന്നതിനുള്ള ജലീലിന്റെ ആവശ്യം വേഗത്തിൽ നടത്തണം എന്ന് പിണറായി വിജയൻ എഴുതിയ ആ ഫയൽ കുറിപ്പ്, ശരിയാണ് വലിയ നഷ്ടം തന്നെയാണ്.

Tags: Keralapramod puzhankarasecretariat-fire

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

February 13, 2026
3
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
6
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
7
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
8
Load More
Next Post
‘കസ്റ്റംസ് ആരെയോ ചോദ്യം ചെയ്യാന്‍ വിളിച്ചതായി കേട്ടു’; തീപിടുത്തം മനപൂര്‍വ്വം ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കിണഞ്ഞ് ശ്രമിച്ച പത്ര മുത്തശ്ശിമാര്‍ അതറിഞ്ഞോ എന്തോ; പരിസഹിച്ച് എംഎം മണി

'കസ്റ്റംസ് ആരെയോ ചോദ്യം ചെയ്യാന്‍ വിളിച്ചതായി കേട്ടു'; തീപിടുത്തം മനപൂര്‍വ്വം ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കിണഞ്ഞ് ശ്രമിച്ച പത്ര മുത്തശ്ശിമാര്‍ അതറിഞ്ഞോ എന്തോ; പരിസഹിച്ച് എംഎം മണി

തലസ്ഥാനത്ത് സ്ഥിതി രൂക്ഷം; ഇന്ന് സ്ഥിരീകരിച്ച മരണങ്ങളില്‍ 12 എണ്ണവും തിരുവനന്തപുരത്ത്;  രോഗം സ്ഥിരീകരിച്ചത് 461 പേര്‍ക്ക്

തലസ്ഥാനത്ത് സ്ഥിതി രൂക്ഷം; ഇന്ന് സ്ഥിരീകരിച്ച മരണങ്ങളില്‍ 12 എണ്ണവും തിരുവനന്തപുരത്ത്; രോഗം സ്ഥിരീകരിച്ചത് 461 പേര്‍ക്ക്

പഞ്ചാബിൽ നിയമസഭാ സമ്മേളനത്തിന് മുമ്പ് 23 എംഎൽഎമാർക്കും മന്ത്രിമാർക്കും കൊവിഡ്

പഞ്ചാബിൽ നിയമസഭാ സമ്മേളനത്തിന് മുമ്പ് 23 എംഎൽഎമാർക്കും മന്ത്രിമാർക്കും കൊവിഡ്

Discussion about this post

RECOMMENDED NEWS

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

16 hours ago
8
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

19 hours ago
7
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

8 hours ago
7
കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

11 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version