കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ എലിപ്പനിയ്ക്ക് ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. എലിപ്പനി ബാധിച്ച് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നാല് പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. കോഴിക്കോട് വെള്ളൂര്‍ പാറോല്‍ സുധീഷ്, ഫറോഖ് പൂന്തോട്ടത്തില്‍ ജയരാജന്, മലപ്പുറം തെന്നല മൊയ്തീന് എന്നിവരാണ് എലിപ്പനി ബാധിച്ച് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജില്‍ മരിച്ചത്.
മുപ്പത് പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിസിന് വാര്‍ഡില്‍ ചികില്‍സയിലുള്ളത്. നേരത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശുചീകരണ തൊഴിലാളി പുതിയ കടവ് സാബിറയും എലിപ്പനി ബാധിച്ച് മരിച്ചിരുന്നു. കൊവിഡ് വാര്‍ഡില്‍ ജോലി ചെയ്യുന്നതിനിടെ പനി ബാധിച്ച സാബിറയെ പനിയെ തുടര്‍ന്നാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കൊവിഡ് നെഗറ്റീവ് ആയതിനെ തുടര്‍ന്ന് അവര്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചിരുന്നു. അതിന് ശേഷമാണ് വീണ്ടും പനി വരികയും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എലിപ്പനി സ്ഥിരീകരിച്ചത്.
Discussion about this post