തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും ബിജെപിയും നടത്തിയ പ്രതിഷേധ പ്രകടനങ്ങളെ ട്രോളി വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്ത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പരിഹസിച്ച് രംഗത്തെത്തിയത്.
ഡാറ്റ വിവാദവും സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെയുമാണ് വികെ പ്രശാന്ത് പരിഹസിച്ചത്. സ്വിച്ച് കത്തിയപ്പോ സിസിടിവി ഡാറ്റയും കത്തി, മഴ പെയ്ത് ക്ലൗഡ് സ്റ്റോറേജില്‍ ചോര്‍ച്ച, തീപിടിത്തതില്‍ പിഡിഎഫ് ഫയലുകള്‍ കത്തിനശിച്ചു, അടുത്തതെന്താ? കല്ലേറില്‍ വിന്‍ഡോസ് 10 തകര്‍ന്നു?, ഇന്നലത്തെ ക്ഷീണം ഇത്രയ്ക്കുണ്ടെന്നറിഞ്ഞില്ല എന്ന് എംഎല്‍എ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
സ്വിച്ച് കത്തിയപ്പോ CCTV ഡാറ്റയും കത്തി,
മഴ പെയ്ത് ക്ലൗഡ് സ്റ്റോറേജിൽ ചോർച്ച, തീപിടിത്തതിൽ പിഡിഎഫ് ഫയലുകൾ കത്തിനശിച്ചു.
അടുത്തതെന്താ?
കല്ലേറിൽ വിൻഡോസ് 10 തകർന്നു?
ഇന്നലത്തെ ക്ഷീണം ഇത്രയ്ക്കുണ്ടെന്നറിഞ്ഞില്ല. 😀
Discussion about this post