മലപ്പുറം: കേരളത്തിന് തന്നെ ആശങ്കയായി മലപ്പുറം ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. തിരുവനനന്തപുരം ജില്ലയെ രോദവ്യാപനത്തിൽ പിന്നിലാക്കിയാണ് മലപ്പുറം പ്രതിരോധ പ്രവർത്തകർക്കും ജനങ്ങൾക്കും ആശങ്ക പകർന്നിരിക്കുന്നത്. സംസ്ഥാനത്ത് തന്നെ മലപ്പുറം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. ജില്ലയിൽ നിന്നുള്ള 454 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 413 പേർക്കും രോഗബാധയുണ്ടായത് സമ്പർക്കം വഴിയാണ്. മലപ്പുറം ജില്ലയിലെ 15 ആരോഗ്യ പ്രവർത്തകരാണ് ഇന്ന് രോഗ ബാധിതരായത്.
അതേസമയം, തിരുവനന്തപുരം ജില്ലയിൽ 391 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 260 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 227 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 170 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.
എറണാകുളം ജില്ലയിൽ നിന്നുള്ള 163 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 152 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 150 പേർക്കും, കാസർകോട് ജില്ലയിൽ നിന്നുള്ള 99 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 93 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 87 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 86 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 37 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 6 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 61 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 118 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 2142 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 174 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 378 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 243 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 220 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 156 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 133 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 128 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 109 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 98 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 63 പേർക്കും, കൊല്ലം, കോട്ടയം ജില്ലകളിൽ നിന്നുള്ള 85 പേർക്ക് വീതവും, വയനാട് ജില്ലയിൽ നിന്നുള്ള 26 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 5 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 49 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് സംസ്ഥാനത്തൊട്ടാകെ രോഗം ബാധിച്ചത്.
Discussion about this post