കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രദേശവാസികള്‍ക്ക് ജോലി നിഷേധിച്ച് അന്യനാട്ടുകാര്‍ക്ക് അവസരം നല്‍കിയതില്‍ പാരാതി. എല്ലാ ദുതിരങ്ങളും അനുഭവിച്ച നാട്ടുകാരെ അവഗണിക്കുന്നതായി പരാതി. താല്‍ക്കാലിക നിര്‍മാണ തൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കും മുന്‍ഗണന നല്‍കുമെന്ന കിയാലിന്റെ വാഗ്ദാനം ലംഘിക്കപ്പെട്ടെന്നും ആരോപണമുണ്ട്. ജോലി നല്‍കേണ്ട സ്വകാര്യ കമ്പനികള്‍ പ്രദേശവാസികളെ തിരഞ്ഞെടുക്കുന്നില്ല.
എന്നാല്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ജോലി നല്‍കിയെന്നാണ് കിയാലിന്റെ വിശദീകരണം. കിയാലും എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസും ചേര്‍ന്ന് 155 പേര്‍ക്കാണ് ജോലി നല്‍കിയത്. കാര്‍ഗോ സര്‍വീസ് ആരംഭിക്കുമ്പോള്‍ കൂടുതല്‍ ജോലി സാധ്യതയുണ്ടാകുമെന്നും കിയാല്‍ വ്യക്തമാക്കി.
Discussion about this post