കൊച്ചി: മാധ്യമ സഹായത്തോടെ കെട്ടിപൊക്കാന്‍ ശ്രമിച്ച നുണക്കഥകള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞത് അതേ മാധ്യമങ്ങളിലൂടെ തന്നെ ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ അവസരം ഒരുക്കിയ പ്രതിപക്ഷത്തിന് പ്രത്യേകം നന്ദി പറഞ്ഞ് പി രാജീവ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പരിഹസിച്ചത്. തങ്ങള്‍ പറഞ്ഞതെല്ലാം നുണകളായിരുന്നുവെന്നും അത് മുഖ്യമന്ത്രി തുറന്നു കാണിച്ച് മറുപടി പറയുന്നത് ജനങ്ങള്‍ അറിയരുതെന്ന വാശിയാണ് അവസാന സമയത്തെ ബഹളത്തിലേക്ക് നയിച്ചതെന്ന് ആളുകള്‍ നേരിട്ട് മനസ്സിലാക്കുകയും ചെയ്തു.
അല്ലെങ്കില്‍ കള്ളക്കടത്ത് സംബന്ധിച്ച ആക്ഷേപങ്ങള്‍ക്ക് മറുപടി പറഞ്ഞു തുടങ്ങിയ കൃത്യസമയത്തു തന്നെ ബഹളമുണ്ടാക്കില്ലല്ലോ. ഒടുവില്‍ അത് നേര്‍ത്ത് ഒരു വിലാപമായി മാറി. ആ ദുഃഖത്തില്‍ പ്രമേയം പ്രസ്സ് ചെയ്യുന്നുവെന്ന് പറയാന്‍ വി ഡി സതീശനോട് സ്പീക്കര്‍ക്ക് മൂന്നിലധികം തവണ ചോദിക്കേണ്ടി വന്നു. മുഖ്യമന്ത്രിയുടെ മറുപടിയില്‍ തകര്‍ന്നു പോയ പ്രതിപക്ഷം അവിശ്വാസ പ്രമേയവുമായി സഭയില്‍ നിന്ന് ഓടി രക്ഷപ്പെട്ടുവോ എന്ന് തോന്നിപ്പോയി. പ്രസംഗം അവസാനിപ്പിക്കുന്നതിന് മുമ്പായ ഇനി ജനങ്ങളിലേക്ക് എന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഈ നാടിന്റെ വിശ്വാസമാകെ തന്നിക്കും എല്‍ഡിഎഫിനും ഒപ്പമുണ്ടെന്ന ആത്മവിശ്വാസത്തിന്റേതു കൂടിയാണെന്ന് പി രാജീവ് കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
മാധ്യമ സഹായത്തോടെ കെട്ടിപൊക്കാൻ ശ്രമിച്ച നുണക്കഥകൾ ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്നത് അതേ മാധ്യമങ്ങളിലൂടെ തന്നെ തത്സമയം കാണാൻ ജനങ്ങൾക്ക് അവസരം ഒരുക്കിയതിന് പ്രതിപക്ഷത്തിന് പ്രത്യേകം നന്ദി രേഖപ്പെടുത്തേണ്ടതു തന്നെ. പ്രതിപക്ഷത്ത് നിന്ന് പ്രസംഗിച്ചവർക്കൊന്നും ശോഭിക്കാൻ കഴിഞ്ഞില്ലയെന്നത് ചാനൽ ആങ്കർമാർ ഒപ്പം ഇല്ലാതിരുന്നതുകൊണ്ടാണെന്ന് ചില ദോഷൈക ദൃക്കുകൾ പറയുന്നു.! ന്യൂസ് റൂമുകളിൽ പിണറായി വധ തിരക്കഥയുമായി കാത്തിരുന്നവർ അതേ പിണറായിയുടെ പ്രസംഗം കേട്ടിരിക്കേണ്ട അവസ്ഥയിലും! ഏറ്റവും വലിയ പ്രതിസന്ധി മനോരമാദി പത്രങ്ങൾക്കായിരിക്കും. ജനം കണ്ടിരുന്ന് കയ്യടിച്ച അവസാന നാലു മണിക്കൂറിനെ എതു നുണ എഴുതിയും തലക്കെട്ട് കൊടുത്തും കാർട്ടൂൺ വരപ്പിച്ചും ഒളിപ്പിക്കാൻ പറ്റും? നുണ നിർമ്മാണത്തിൻ്റെ പ്രൊഫഷണൽ മികവ് നാളെ കാണാം!
ഈ സർക്കാരിൻ്റെ നാലു വർഷത്തെ നേട്ടം വിവരിക്കാൻ മുഖ്യമന്ത്രി തുനിഞ്ഞിരുന്നെങ്കിൽ അർദ്ധരാത്രി കഴിഞ്ഞാലും പ്രസംഗം തീരില്ലായിരുന്നു. കോവിഡ് മാറ്റിവെപ്പിച്ച നാലു വർഷത്തെ നേട്ടങ്ങളുടെ അവതരണം എല്ലാ ചാനലുകളിലൂടെയും തത്സമയ സംപ്രേഷണം വഴി എത്തിക്കാൻ പൊതു ഖജനാവിൽ നിന്നും പണം ചെലവഴിക്കാതെ സഹായിച്ചതിനും നാട്
. പ്രതിപക്ഷത്തിനോട് നന്ദി പറയേണ്ടതുണ്ട്-
തങ്ങൾ പറഞ്ഞതെല്ലാം നുണകളായിരുന്നുവെന്നും അത് മുഖ്യമന്ത്രി തുറന്നു കാണിച്ച് മറുപടി പറയുന്നത് ജനങ്ങൾ അറിയരുതെന്ന വാശിയാണ് അവസാന സമയത്തെ ബഹളത്തിലേക്ക് നയിച്ചതെന്ന് ആളുകൾ നേരിട്ട് മനസ്സിലാക്കുകയും ചെയ്തു . അല്ലെങ്കിൽ കള്ളക്കടത്ത് സംബന്ധിച്ച ആക്ഷേപങ്ങൾക്ക് മറുപടി പറഞ്ഞു തുടങ്ങിയ കൃത്യസമയത്തു തന്നെ ബഹളമുണ്ടാക്കില്ലല്ലോ. ഒടുവിൽ അത് നേർത്ത് ഒരു വിലാപമായി മാറി. ആ ദുഃഖത്തിൽ പ്രമേയം പ്രസ്സ് ചെയ്യുന്നുവെന്ന് പറയാൻ വി ഡി സതീശനോട് സ്പീക്കർക്ക് മൂന്നിലധികം തവണ ചോദിക്കേണ്ടി വന്നു. മുഖ്യമന്ത്രിയുടെ മറുപടിയിൽ തകർന്നു പോയ പ്രതിപക്ഷം അവിശ്വാസ പ്രമേയവുമായി സഭയിൽ നിന്ന് ഓടി രക്ഷപ്പെട്ടുവോ എന്ന് തോന്നിപ്പോയി. പ്രസംഗം അവസാനിപ്പിക്കുന്നതിന് മുമ്പായ ഇനി ജനങ്ങളിലേക്ക് എന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ഈ നാടിൻ്റെ വിശ്വാസമാകെ തന്നിക്കും എൽ ഡി എഫിനും ഒപ്പമുണ്ടെന്ന ആത്മവിശ്വാസത്തിൻ്റേതു കൂടിയാണ് ‘ റെഡ് സല്യൂട്ട്
Discussion about this post