മലപ്പുറം: പാമ്പുകള്‍ക്കും ഒരു ആപ്പ്. ‘സര്‍പ്പ’ എന്ന പേരില്‍ ആപ്പ് നിലവില്‍ വന്നു. പാമ്പ് പിടിത്തം നിയമവിധേയമാക്കാന്‍ വനംവകുപ്പാണ് പുതിയ ആപ്പുമായി എത്തിയത്. പൊതു ജനം (പബ്ലിക്), പാമ്പ് പിടിത്തക്കാരന് (റെസ്ക്യുവര്‍) എന്നിങ്ങനെ 2 ഓപ്ഷനുകള്‍ ആപ്പിലുണ്ട്.
റെസ്ക്യുവര്‍ക്ക് ആപ്പില്‍ റജിസ്റ്റര്‍ ചെയ്യാന്‍ പാമ്പ് പിടിത്തത്തിനു വനം വകുപ്പ് നല്കിയ ലൈസന്‍സ് കൂടി അപ്ലോഡ് ചെയ്യണം. വിവരങ്ങള്‍ അപ്ലോഡ് ചെയ്യാതെ പാമ്പിനെ കൈവശം സൂക്ഷിച്ചാല്‍ കുടുങ്ങും. വനം വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കും.
8 വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റവും ചുമത്തും. പൊതുജനത്തിന് നേരിട്ട് ആപ്പില്‍ റജിസ്റ്റര്‍ ചെയ്യാം. വീട്ടിലോ കോഴിക്കൂട്ടിലോ പാമ്പിനെ കണ്ടാല്‍ ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്താല്‍ 25 കിലോമീറ്റര്‍ ചുറ്റളവിലെ എല്ലാ പാമ്പ് പിടിത്തക്കാര്‍ക്കും സന്ദേശം എത്തും.
ഏറ്റവും അടുത്തുള്ള ആള് സഹായത്തിനായി ഉടന്‍ സ്ഥലത്തെത്തും. ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉള്‍പ്പെടെ സംസ്ഥാനത്ത് ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും ആപ് നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ആണ് ആപ് പ്രവര്‍ത്തനം തുടങ്ങിയത്.
Discussion about this post