‘കൊവിഡ് വ്യാപനം കൂട്ടും’; തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ഐഎംഎ

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കുന്നതാകും നല്ലതെന്ന് ഐഎംഎ നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് രോഗവ്യാപനം കൂട്ടുമെന്നാണ് ഐഎംഎയുടെ വിലയിരുത്തല്‍.

സംസ്ഥാനത്ത് കൊവിഡ് അതി രൂക്ഷമായ സാഹചര്യമണ്. പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടണം. സെന്റിനല്‍ സര്‍വേ, എപിഡേമിയോളജിക്കല്‍ സര്‍വേകളും കൂടുതലായി ചെയ്യണം. അതീവ ജാഗ്രതയും കര്‍ശന നടപടികളും വേണമെന്നും ഐഎംഎ നിര്‍ദ്ദേശിച്ചു. പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ എന്ന പേരില്‍ അശാസ്ത്രീയമായ ചികിത്സ പ്രോത്സാഹിപ്പിക്കരുതെന്നും ഐഎംഎ നിര്‍ദ്ദേശിച്ചു.

അതേസമയം ഫസ്റ്റ് ലൈന്‍ ചികിത്സ കേന്ദ്രങ്ങളിലെ സ്വകാര്യ ഡോക്ടര്‍മാര്‍ക്ക് വേതനം ഉറപ്പാക്കണം. സര്‍ക്കാര്‍ ഏറ്റെടുത്ത് കൊവിഡ് ആശുപത്രി ആക്കിയ ആശുപത്രികളിലെ ജീവനക്കാര്‍ക്ക് അഞ്ച് മാസമായി വേതനം കിട്ടിയിട്ടില്ല. ഇത് അംഗീകരിക്കാന്‍ ആകില്ലെന്നും ഐഎംഎ കൂട്ടിച്ചേര്‍ത്തു.

Exit mobile version