തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് കൊവിഡ് മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴയില്‍ മാത്രം മൂന്ന് പേരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. മലപ്പുറത്തും വയനാട്ടിലും കാസര്‍കോട്ടും ഒരാള്‍ വീതവുമാണ് മരിച്ചത്.
ആലപ്പുഴ സ്വദേശി ഫെമിന, പുന്നപ്ര സ്വദേശി രാജന്, ചേര്‍ത്തല സ്വദേശി ലീല എന്നിവരാണ് ആലപ്പുഴയില്‍ മരിച്ചത്. മൂന്നുമരണവും വണ്ടാനം മെഡിക്കല്‍ കോളേജിലായിരുന്നു.
മലപ്പുറത്ത് വള്ളുവമ്പ്രം സ്വദേശി അബ്ദു റഹ്മാനാണ് മരിച്ചത്.മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. വയനാട്ടില്‍ തരുവണ സ്വദേശി സഫിയയാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കാസര്‍കോട് പാലക്കാല് സ്വദേശി ജിവൈക്യ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ മരിച്ചു.
Discussion about this post