ചെന്നൈ: പ്രശസ്ത ഗായകന് എസ്പി ബാലസുബ്രഹ്മണ്യം കൊവിഡ് നെഗറ്റീവായെന്ന് മകന്.എന്നാല്‍ ഇത് നിഷേധിച്ച് ആശുപത്രി രംഗത്ത് വന്നു. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി പ്രശ്നമില്ല. എന്നാല്‍ കൊവിഡ് നെഗറ്റീവ് എന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് ആശുപത്രി വിശദമാക്കി.
ഈ മാസം അഞ്ചിനാണ് കൊവിഡ് ബാധയെ തുടര്‍ന്ന് എസ്പി ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ ആശുപത്രിയില്‍ നിന്ന് റെക്കോര്‍ഡ് ചെയ്ത വീഡിയോ എസ് പി ബാലസുബ്രഹ്മണ്യം തന്നെ പുറത്തുവിട്ടിരുന്നു. ഹോം ക്വാറന്റൈന് മതിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാനാണ് ആശുപത്രിയില്‍ പ്രവേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ആരോഗ്യ നില തൃപ്തികരമായിരുന്നെങ്കിലും 13ന് രാത്രിയോടെ ആരോഗ്യനില വഷളാവുകയായിരുന്നു.
Discussion about this post