തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്ക് മുന്‍പില്‍ സമരം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് നീക്കി. കൊവിഡ് മാനദണ്ഡങ്ങളും മറ്റും കാറ്റില്‍പറത്തിയാണ് സമരം. കെ സുരേന്ദ്രനെയും മറ്റ് ബിജെപി നേതാക്കളെയും അറസ്റ്റ് ചെയ്ത് നീക്കി.
ദേശവിരുദ്ധര്‍ക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി രാജിവെക്കും വരെ ബിജെപി പ്രതിഷേധം തുടരുമെന്ന് കെ സുരേന്ദ്രന്‍ പ്രതികരിക്കുന്നു. തിരുവനന്തപുരം വിമാനത്താവള വികസനത്തിനെതിരായ പ്രമേയ ചര്‍ച്ചയില്‍ ഒ രാജഗോപാല്‍ എംഎല്‍എയെ സംസാരിക്കാന്‍ അനുവദിക്കാതിരുന്നത് ജനാധിപത്യവിരുദ്ധമാണെന്നും കെ സുരേന്ദ്രന്‍ ആരോപിക്കുന്നു.
അതേസമയം, നേതാവിനെതിരെ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതും മറ്റും ഉള്‍പ്പടെ കേസ് രജിസ്റ്റര്‍ ചെയ്‌തേയ്ക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോര്‍ജ് കുര്യന്‍, പി.സുധീര്‍, വൈസ് പ്രസിഡന്റ് വിടി രമ, സെക്രട്ടറിമാരായ എസ് സുരേഷ്, സി ശിവന്‍കുട്ടി, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷ് എന്നിവരാണ് അറസ്റ്റിലായത്.
Discussion about this post