മൂവാറ്റുപുഴ: എംഎല്‍ പി ടി തോമസിനെതിരെ വിജിലന്‍സ് അന്വേഷണം. പുറമ്പോക്ക് തോട് നികത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. എറണാകുളം കോ-ഓപ്പറേറ്റീവ് ഹൗസ് കണ്‍സ്ട്രക്ഷന്‍ സൊസൈറ്റിക്ക് വേണ്ടിയാണ് പുറമ്പോക്ക് തോട് കൈയ്യേറി നികത്തി റോഡ് നിര്‍മ്മിച്ചത്.
ഇതിന് മേയറും പിടി തോമസ് എംഎല്‍എയും അധികാര ദുര്‍വിനിയോഗവും നിയമലംഘനവും നടത്തിയെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. തീരദേശ പരിപാലന നിയമവും തണ്ണീര്‍ത്തട സംരക്ഷണ നിയമവും ലംഘിച്ചാണ് റോഡ് നിര്‍മിച്ചത്.
Discussion about this post