ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴയില്‍ മൂന്ന് കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരുക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് മരിച്ചത് അഞ്ച് പേരാണ്. ആലപ്പുഴ നഗരസഭ വാര്‍ഡ് ഹൗസിങ്ങ് കോളനി വാര്‍ഡില്‍ ദാറുല്‍ റഹ്മാന് മന്‍സിലില്‍ ഫമിന (40), പുന്നപ്ര വടക്ക് സ്വദേശി പുത്തന്‍ വെളിയില്‍ രാജന്(67), ചേര്‍ത്തല സ്വദേശി ലീല (77) എന്നിവരാണ് ആലപ്പുഴയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മറ്റ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വയനാട് സ്വദേശിനി തരുവണ കുന്നുമ്മല്‍ അങ്ങാടി കാഞ്ഞായി സഫിയ ആണ് മരിച്ചത്. 60 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവേ ഇന്ന് പുലര്‍ച്ചെയാണ് മരണം. മലപ്പുറം വള്ളുമ്പ്രം സ്വദേശി അബ്ദു റഹ്മാന് ആണ് മരിച്ച മറ്റൊരാള്‍. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കവേയാണ് മരണം.
അതേസമയം സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം 58,262 ആയി. ഇതില്‍ 37645 പേര് രോഗമുക്തി നേടി. ഇത് വരെ 223 മരണങ്ങളാണ് സംസ്ഥാനം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ 174 പേര് ഐസിയുവിലും, 33 പേര് വെന്റിിലേറ്ററിലുമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.
Discussion about this post