വാര്‍ത്താസമ്മേളനത്തിനിടെ സാനിറ്റൈസറുമായി മാവേലി, കൊച്ചുമകന്റെ വീഡിയോ പങ്കുവെച്ച് മന്ത്രി ഇപി ജയരാജന്‍

തിരുവനന്തപുരം: വാര്‍ത്താസമ്മേളനം നടക്കുന്നതിനിടെ മന്ത്രി ഇ.പി. ജയരാജന്റെയടുത്ത് മാവേലിയായി എത്തി ചെറുമകന്‍. ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടികൊടുത്തുകൊണ്ടിരിക്കുമ്പോഴാണ് മന്ത്രിയുടെ അടുത്തേക്ക് ചെറുമകന്‍ തൃകയ് മാവേലിയുടെ വേഷത്തിലെത്തിയത്.

സ്‌കൂളിലെ ഓണ്‍ലൈന്‍ ഫൊട്ടൊ മത്സരത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായായിരുന്നു തൃകയ് മാവേലിവേഷം കെട്ടിയത്. കൊച്ചുമാവേലിയായി എത്തിയ നാലുവയസ്സുകാരന്‍ തൃകയില്‍ ആയിരുന്നു പിന്നെ എല്ലാവരുടെയും ശ്രദ്ധ. മുത്തച്ഛനോട് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെല്ലാം തൃകയ് ഓണാശംസകള്‍ നേര്‍ന്നു.

ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ മറക്കരുതെന്നും ആഘോഷങ്ങള്‍ക്കിടയിലും കൊറോണയെ അകലത്തില്‍ നിര്‍ത്താന്‍ ശീലിക്കണമെന്നും തൃകയ് എല്ലാവരെയും ഓര്‍മിപ്പിച്ചു. ശേഷം മുത്തച്ഛന്‍ ജയരാജന് സാനിറ്റൈസര്‍ പുരട്ടി നല്‍കിയ ശേഷം കൊച്ചുമാവേലി മടങ്ങി.

ജയരാജന്റെ രണ്ടാമത്തെ മകന്‍ രാജ് ജയരാജന്റെ മൂത്തമകനാണ് യു.കെ.ജി. വിദ്യാര്‍ഥിയായ തൃകയ്.

Exit mobile version