കൊച്ചി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ ചമ്പക്കര മാര്‍ക്കറ്റ് കര്‍ശന നിയന്ത്രണങ്ങളോടെ തുറന്ന് പ്രവര്‍ത്തിക്കും. കൊവിഡ് വ്യാപനത്തിന് പിന്നാലെ മുന്‍കരുതലെന്ന നിലയ്ക്ക് ജൂണ്‍ നാലിനാണ് മാര്‍ക്കറ്റ് അടച്ചിട്ടത്. വാഹനങ്ങളുടെയും ആളുകളുടെയും എണ്ണം ക്രമീകരിക്കാനായി ടോക്കണ്‍ സംവിധാനം, ഒരു വശത്ത് കൂടെ മാത്രം പ്രവേശനം തുടങ്ങിയ കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചാണ് മാര്‍ക്കറ്റ് തുറക്കുക.
അതേസമയം, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ മാര്‍ക്കറ്റില്‍ പോലീസ് പരിശോധനയുമുണ്ടാകും. അതേ സമയം സമൂഹവ്യാപനമറിയാന്‍ സംസ്ഥാനത്ത് ഐസിഎംആര്‍ രണ്ടാംഘട്ട പഠനവും ആരംഭിച്ചു. തൃശ്ശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലാണ് കേന്ദ്ര നിര്‍ദേശമനുസരിച്ചുള്ള പഠനം.
Discussion about this post