തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയ കേന്ദ്രത്തിന്റെ തീരുമാനത്തെ എതിർക്കുന്ന കോൺഗ്രസിനെ വിമർശിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ ഏജൻസിക്ക് വിട്ട തീരുമാനത്തെ കോൺഗ്രസ് നേതാക്കൾ എതിർക്കുമ്പോൾ സ്ഥലം എംപി ശശി തരൂർ സ്വാഗതം ചെയ്തിരിക്കുകയാണ് എന്ന് ചൂണ്ടിക്കാണിച്ച മുരളീധരൻ എന്താണ് കോൺഗ്രസിന്റെ യഥാർത്ഥ നിലപാടെന്നറിഞ്ഞാൽ കൊള്ളാമെന്നും പരിഹസിച്ചു.
ശശിതരൂർ പാർട്ടി നിലപാടിനെ എതിർത്താണ് നിലപാടെടുത്തതെങ്കിൽ എന്തുകൊണ്ട് തരൂരിനെതിരെ കോൺഗ്രസ് നടപടിയെടുക്കുന്നില്ല ? അതോ കോൺഗ്രസിന് സ്വന്തമായി ഒരു നിലപാടില്ലേ എന്നും മുരളീധരൻ ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാനധ്യക്ഷൻ കെ സുരേന്ദ്രൻ നടത്തുന്ന ഉപവാസ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു വി മുരളീധരൻ.
Discussion about this post