തിരുവനന്തപുരം: ക്വാറന്റൈന് സംബന്ധിച്ച പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി ആരോഗ്യവകുപ്പ്. കൊവിഡ് ഭേദമായി ആശുപത്രി വിട്ടവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന് ഇനി മുതല്‍ ഇല്ല. അതേസമയം ഏഴുദിവസത്തേക്ക് അനാവശ്യയാത്രകളും സമ്പര്‍ക്കവും ഒഴിവാക്കണം എന്ന് നിര്‍ദേശമുണ്ട്.
രോഗിയുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്ന ഹൈ റിസ്ക് കാറ്റഗറിയില്‍പ്പെട്ടവര്‍ മാത്രം ഇനി 14 ദിവസത്തെ ക്വാറന്റൈനില്‍ പോയാല്‍ മതിയാവും. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന ലോ റിസ്ക് വിഭാഗക്കാര്‍ എല്ലാവരും അടുത്ത 14 ദിവസത്തേക്ക് ആള്‍ക്കൂട്ടം, പൊതുപരിപാടികള്‍, യാത്രകള്‍ എന്നിവയില്‍ നിന്നും ഒഴിഞ്ഞു നിന്നാല്‍ മതി. സമ്പര്‍ക്കപ്പട്ടികയിലെ ലോ റിസ്ക് കാറ്റഗറിക്കാരെ കൂടാതെ സെക്കന്‍ഡറി കോണ്ടാക്ടില് വന്നവര്‍ക്കും ഈ നിര്‍ദേശം ബാധകമാണ്.
അതേസമയം ഇവരെല്ലാം കര്‍ശനമായി സാമൂഹിക അകലം പാലിക്കുകയും മുഴുവന്‍ സമയവും മാസ്ക് ധരിക്കുകയും വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കേരളത്തിന് പുറത്തുനിന്നുവരുന്നവര്ക്കുള്ള ക്വാറന്റൈന് സമയവും മാറ്റി. ഇനി കേരളത്തിലേക്ക് വരുന്നവര്‍ 14 ദിവസത്തെ ക്വാറന്റൈന് പാലിച്ചാല്‍ മതിയാവും. നേരത്തെ ഇത് 28 ദിവസമായിരുന്നു.
Discussion about this post