കോഴിക്കോട്: ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ വാര്‍ഡ് 66 ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു. കളക്ടറാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. ഇന്ന് 232 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഡെപ്യൂട്ടി കളക്ടര്‍ ഇ അനിത കുമാരിയെ വെള്ളയില്‍ വാര്‍ഡിലെ ഇന്‍സിഡന്റ് കമാന്‍ഡറായി നിയമിച്ചതായും കളക്ടര്‍ അറിയിച്ചു.
1. കോഴിക്കോട് കോര്‍പ്പറേഷനിലെ വാര്‍ഡ് 66 വെള്ളയില്‍, ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു.
2.ഡെപ്യൂട്ടി കളക്ടര്‍ ശ്രീമതി ഇ. അനിത കുമാരിയെ (എല്‍എ എന്‍എച്ച്, കുറ്റിപ്പുറം) വെള്ളയില്‍ വാര്‍ഡിലെ ഇന്‍സിഡന്റ് കമാന്‍ഡറായി നിയമിച്ചു.
3. കണ്ടെയ്ന്‍മെന്റ് സ്ട്രാറ്റജിയുടെ ഭാഗമായി, 22-08-2020 ക്രിട്ടിക്കല്‍ സോണ്‍ ആയി പ്രഖ്യാപിച്ച വാര്‍ഡ് പൂര്‍ണ്ണവും കര്‍ശനവുമായ ലോക്ക് ഡൗണിലാണ്.
4. പോലീസ്, ഫയര്‍ & സേഫ്റ്റി, കെഎസ്ഇബി, കെഡബ്ല്യുഎ, ഭക്ഷ്യവിതരണം, റവന്യൂ ട്രഷറി, എല്‍എസ്ജിഐ (മിനിമം സ്റ്റാഫുകളുള്ളവര്‍) ഒഴികെയുള്ള എല്ലാ ഓഫീസുകളിലെയും ജീവനക്കാര്‍ വീട്ടില്‍ നിന്ന്‌ജോലി ചെയ്യണം.
5. മറ്റ് പ്രവര്‍ത്തനങ്ങളൊന്നും അനുവദനീയമല്ല. നാഷണല്‍ ഹൈവേ,സ്റ്റേറ്റ് ഹൈവേ വഴിയുള്ള ഗതാഗതം അനുവദനീയമാണ്. മറ്റെല്ലാ റോഡുകളും അടയ്ക്കും. ആളുകള്‍ വീട്ടില്‍ തന്നെ തുടരാനും പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശിക്കുന്നു.
6.പലചരക്ക് കടകളും അടിസ്ഥാന അവശ്യവസ്തുക്കള്‍ അടങ്ങിയ കടകളും തുറക്കുന്നതാണ്. അവശ്യവസ്തുക്കള്‍ ആര്‍ആര്‍ടി അല്ലെങ്കില്‍ സന്നദ്ധപ്രവര്‍ത്തകര്‍ വീട്ടില്‍ എത്തിച്ച് നല്‍കും. കോഴിക്കോട് കോര്‍പ്പറേഷന്‍ സെക്രട്ടറി ഇത് ഉറപ്പാക്കും.
7. കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് പോലീസ് ഉറപ്പാക്കും.
Discussion about this post