മലപ്പുറം: കാളികാവ് പോലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അടക്കം 12 പോലിസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് പോലീസ് സ്റ്റേഷന്‍ അടച്ചിട്ടു. ഇതോടെ സ്‌റ്റേഷനില്‍ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 14 ആയി.
നേരത്തെ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ രണ്ടു പോലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ക്ക് പിന്നീട് നെഗറ്റീവാകുകയും ചെയ്തിരുന്നു. പിന്നീട് വ്യാഴാഴ്ച മുഴുവന്‍ പോലീസുകാരുടെയും സ്രവം പരിശോധനക്കായി അയക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ച 12 പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.
അതേസമയം പോലീസ് സ്റ്റേഷന്‍ അടച്ച സാഹചര്യത്തില്‍ പരാതികള്‍ ഓണ്‍ലൈനായും വാട്‌സ്ആപ് വഴിയും സ്വീകരിക്കുമെന്ന് സി.ഐ ജോതീന്ദ്ര കുമാര്‍ അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമെന്നും സി.ഐ പറഞ്ഞു.
Discussion about this post