പുല്പള്ളി: ബത്തേരി-പുല്പള്ളി റോഡിന്റെ ഒത്തനടുവില്‍ നിന്ന കടുവയില്‍ നിന്ന് ബാങ്ക് ജീവനക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ബത്തേരി സായാഹ്നശാഖ ജീവനക്കാരിയായ കെജി ഷീജയാണ് കടുവയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം ജോലിക്ക് ശേഷം ഇരുളത്തെ വീട്ടിലേയ്ക്ക് സ്കൂട്ടറില്‍ മടങ്ങുമ്പോഴാണ് സംഭവം.
ആറരയോടെ പാമ്പ്രയ്ക്ക് സമീപമെത്തിയപ്പോഴാണ് എസ്റ്റേറ്റിന് എതിര്‍വശത്തുള്ള വനത്തില്‍ റോഡരികില്‍ കടുവ നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. മുമ്പില്‍ പോയിരുന്ന ബൈക്ക് യാത്രക്കാരുടെ മുകളിലേയ്ക്ക് കടുവ ചാടാന്‍ ശ്രമിക്കുന്നതാണ് ഷീജയുടെ കണ്മുന്പില്പ്പെട്ടത്. അവര്‍ വേഗത്തില്‍ പോയതോടെ റോഡില്‍ ഷീജ മാത്രമായി. ഈ സമയത്ത് കടുവ ഗര്‍ജനത്തോടെ ഷീജയുടെ നേരേയ്ക്ക് ചാടി വരികയായിരുന്നു.
പെട്ടെന്ന് രക്ഷകരായി എത്തിയ ട്രാവലര്‍ ഡ്രൈവറാണ് തന്റെ ജീവന് രക്ഷിച്ചതെന്ന് ഷീജ പറയുന്നു. ട്രാവലര്‍ വേഗത്തിലെത്തി ഷീജയുടെയും കടുവയുടെയും മധ്യേ നിര്‍ത്തുകയായിരുന്നു. ഈ സമയത്ത് സ്കൂട്ടര്‍ വേഗത്തില്‍ ഓടിച്ചാണ് ഷൈജ അത്ഭുതകരമായി രക്ഷപ്പെട്ടത്.
Discussion about this post