കൊല്ലം: തൊഴിലാളികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നീണ്ടകര, അഴീക്കല്‍ ഹാര്‍ബറുകള്‍ അടച്ചു. രണ്ട് ദിവസം സ്ഥിഗതികള്‍ വിലയിരുത്തിയതിന് ശേഷം മാത്രമേ ഇനി ഹാര്‍ബറുകള്‍ തുറക്കുകയുള്ളൂ. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.
അതേസമയം തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ 25 രോഗികള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ ഒമ്പതാം വാര്‍ഡിലെ രോഗികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൃദ്ധരും അഗതികളുമായ രോഗികളെ ചികിത്സിക്കുന്ന വാര്‍ഡാണ് ജനറല്‍ ആശുപത്രിയിലെ ഒമ്പതാം വാര്‍ഡ്.
Discussion about this post