അത്തം തുടങ്ങി; ആഘോഷങ്ങളില്ലാത്ത ഓണത്തിനായി ഒരുങ്ങി മലയാളികള്‍

കൊച്ചി: ഇന്ന് അത്തം. ഓണത്തിനായുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങേണ്ട ദിനം. എന്നാല്‍ കോവിഡ് കാലമായതിനാല്‍ മലയാളികള്‍ ജാഗ്രതയുടെ മുനമ്പില്‍ നിന്ന് ആഘോഷങ്ങളെല്ലാം മാറ്റിവെച്ച് ആളും ആരവവും ഇല്ലാത്ത ഓണത്തിനായി അത്തത്തെ വരവേല്ക്കുകയാണ്.

കേരളത്തിലെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് തൃക്കാക്കരയിലാണ്. എ്ന്നാല്‍ ഇത്തവണ ചടങ്ങുകള്‍ മാത്രമാണുള്ളത്. തൃക്കാക്കര ക്ഷേത്രത്തില്‍ ഓണസദ്യയുമില്ല. ഇത് ആദ്യമായാണ് വള്ളസദ്യ നടത്താതിരിക്കുന്നത്. അത്തം മുതല്‍ തിരുവോണം വരെ ഓണത്തിന്റെ എല്ലാ ലഹരിയും തൃക്കാക്കരയില്‍ നിറഞ്ഞു നില്ക്കുമായിരുന്നു.

കോവിഡ് എല്ലാം തകര്‍ത്തു. ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്കിയിരിക്കുന്നത്. പുറത്ത് നിന്നും പൂക്കള്‍ വാങ്ങാതെ അതത് പ്രദേശത്തെ പൂക്കള്‍ വേണം പൂക്കളമൊരുക്കാനായി ഉപയോഗിക്കേണ്ടത്.

അത്തം നാള് മുതല്‍ തുടങ്ങുന്ന ആളുകളെ പങ്കെടുപ്പിച്ചുള്ള പൂക്കളമത്സരങ്ങള്‍ ഉള്‍പ്പെടെയുള്ള ഓണമത്സരങ്ങള്‍ ഇത്തവണ മാറ്റിവെക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. കൂടുതല്‍ ആളുകള്‍ ചേര്‍ന്നുള്ള പൂക്കളം ഒരുക്കല്‍ ഒഴിവാക്കണം.

Exit mobile version