പത്തനംതിട്ട: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇലന്തൂര്‍ സ്വദേശി അലക്സാണ്ടര്‍ ആണ് മരിച്ചത്. 76 വയസായിരുന്നു. കാന്‍സര്‍ രോഗബാധിതന് കൂടിയായിരുന്നു ഇയാള്‍. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് മരണം.
അതേസമയം കൊവിഡ് 19 പരിശോധനയ്ക്കുള്ള പുതിയ നിരക്കുകളും മാര്‍ഗ നിര്‍ദേശങ്ങളും സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കി. രോഗലക്ഷണങ്ങള്‍ ഉള്ള ആള്‍ക്ക് ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയാല്‍ പിസി ആര് പരിശോധന നടത്തണമെന്നാണ് ആരോഗ്യ വകുപ്പിന്റെ പുതിയ മാര്‍ഗ നിര്‍ദേശത്തിലുള്ളത്. അതിന് ചെലവ് 2750 രൂപയാണ്. 625 രൂപയാണ് ആന്റിജന്‍ പരിശോധനയ്ക്കുള്ള നിരക്ക്. പിസിആര്‍ പരിശോധനക്ക് 2750 രൂപയും സിബി നാറ്റിന് 3000 രൂപയും ട്രൂ നാറ്റ് ആദ്യ പരിശോധനയ്ക്കും രണ്ടാം പരിശോധനയ്ക്കും 1500 രൂപയുമാണ് ഈടാക്കുന്നത്.
Discussion about this post