തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ 25 രോഗികള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ ഒമ്പതാം വാര്‍ഡിലെ രോഗികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൃദ്ധരും അഗതികളുമായ രോഗികളെ ചികിത്സിക്കുന്ന വാര്‍ഡാണ് ജനറല്‍ ആശുപത്രിയിലെ ഒമ്പതാം വാര്‍ഡ്.
കഴിഞ്ഞ രണ്ടു ദിവസമായി നടത്തിയ പരിശോധനയിലാണ് 25 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് ബാധിതരെ കൊവിഡ് വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. വാര്‍ഡിലുണ്ടായിരുന്നു ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ജില്ലയില്‍ 429 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 411 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്ലസ്റ്ററായ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 22 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
Discussion about this post