തിരുവനന്തപുരം: കൊവിഡ് 19 പരിശോധനയ്ക്കുള്ള പുതിയ നിരക്കുകളും മാര്‍ഗ നിര്‍ദേശങ്ങളും പുറത്തിറക്കി സംസ്ഥാന ആരോഗ്യ വകുപ്പ്. രോഗലക്ഷണങ്ങള്‍ ഉള്ള ആള്‍ക്ക് ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയാല്‍ പിസി ആര് പരിശോധന നടത്തണമെന്നാണ് ആരോഗ്യ വകുപ്പിന്റെ പുതിയ മാര്‍ഗ നിര്‍ദേശത്തിലുള്ളത്. അതിന് ചെലവ് 2750 രൂപയാണ്.
നിലവില്‍ സംസ്ഥാനത്ത് 234 സ്വകാര്യ ലാബുകളിലാണ് കൊവിഡ് പരിശോധന നടത്തുന്നതിന് അനുമതി നല്‍കിയിട്ടുള്ളത്. 625 രൂപയാണ് ആന്റിജന്‍ പരിശോധനയ്ക്കുള്ള നിരക്ക്. പിസിആര്‍ പരിശോധനക്ക് 2750 രൂപയും സിബി നാറ്റിന് 3000 രൂപയും ട്രൂ നാറ്റ് ആദ്യ പരിശോധനയ്ക്കും രണ്ടാം പരിശോധനയ്ക്കും 1500 രൂപയുമാണ് ഈടാക്കുന്നത്.
Discussion about this post