തിരുവനന്തപുരം: ഓണം പ്രമാണിച്ച് തൊഴിലുറപ്പ് ജോലിക്കാര്‍ക്ക് 1000 രൂപ നല്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായ പന്ത്രണ്ട് ലക്ഷത്തോളം പേര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. 2019 – 20 വര്‍ഷങ്ങളില്‍ നൂറ് ദിവസം ജോലി ചെയ്തവര്‍ക്കാണ് പണം നല്കുക.
സംസ്ഥാനത്തു സാമൂഹിക സുരക്ഷാ പെന്‍ഷനും വിരമിച്ചവര്‍ക്കുള്ള സര്‍വ്വീസ് പെന്‍ഷനും ഇന്നലെ മുതല്‍ വിതരണം ആരംഭിച്ചു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമ പെന്‍ഷനായ 2,600 രൂപയാണു ബാങ്ക് അക്കൗണ്ടിലേക്കു കൈമാറുകയും വീട്ടിലെത്തിക്കുകയും ചെയ്യുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങളിലെ ബോണസിന് അര്‍ഹരല്ലാത്ത ജീവനക്കാര്‍ക്ക് 2750 രൂപ ഉത്സവബത്ത നല്കാനും തീരുമാനിച്ചിട്ടുണ്ട്. ഓണക്കിറ്റുകളുടെ വിതരണവും പുരോഗമിക്കുകയാണ്. 11 സാധനങ്ങളടങ്ങിയ കിറ്റ് റേഷന്‍ കടകളിലൂടെയാണ് വിതരണം ചെയ്യുന്നത്.