ഗുരുവായൂര്‍: ക്ഷേത്രനടയില്‍ ആദരണ ചടങ്ങ് സംഘടിപ്പിച്ച ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്തു. ദേവസ്വത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്തത്.
ഹൈകോടതിയുടെയും സര്‍ക്കാരിന്റെയും കൊവിഡ് നിര്‍ദേശങ്ങള്ഡ ലംഘിച്ച് ആഗസ്റ്റ് 17ന് ബിജെപി പ്രവര്‍ത്തകര്‍ ചടങ്ങ് സംഘടിപ്പിച്ചത്. ഈ കാര്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ അറിയിച്ചു.
ബിജെപി ക്ഷേത്രനടയില്‍ സംഘടിപ്പിച്ച ചടങ്ങിനെതിരെ സിപിഎമ്മും കോണ്‍ഗ്രസും രംഗത്ത് വന്നതോടെയാണ് ദേവസ്വം പരാതി നല്കാന് തയാറായത്.
Discussion about this post