ന്യൂഡൽഹി: ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ രാജ്യത്തിന് അഭിമാനമായ കേരളം വൃത്തിയുടെ കാര്യത്തിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടേയും പിന്നിൽ. നഗരവികസനമന്ത്രാലയം നടത്തിയ സ്വച്ഛതാ സർവേയിൽ ഏറ്റവും കുറഞ്ഞ സ്കോറോടെ (661.26) പിറകിലായിരിക്കുകയാണ്. പിന്നോക്കസംസ്ഥാനമായി പൊതുവേ വിലയിരുത്തുന്ന ബിഹാർ പോലും കേരളത്തിന് തൊട്ടുമുന്നിലാണ്(760.40).
അതേസമയം, ഏറ്റവും വൃത്തിയുള്ള 25 നഗരങ്ങളിൽ ഒന്നുപോലും കേരളത്തിലില്ല. ഇൻഡോറും സൂറത്തും നവിമുംബൈയും ആണ് ഈ പട്ടികയിൽ മുന്നിലുള്ളത്. മൈസൂരുവിന് അഞ്ചാംസ്ഥാനമുണ്ട്. നഗര തദ്ദേശസ്ഥാപനങ്ങളുടെ എണ്ണം നൂറിൽ കൂടുതലുള്ളതും കുറവുള്ളതും എന്നിങ്ങനെ സംസ്ഥാനങ്ങളെ രണ്ടുതട്ടിലാക്കിയാണ് റാങ്കിങ് നൽകിയത്. കേരളം നൂറിൽത്താഴെയുള്ള പട്ടികയിലാണ്. ഈവിഭാഗത്തിൽ 15 സംസ്ഥാനങ്ങളിൽ ജാർഖണ്ഡാണ് ഒന്നാംസ്ഥാനത്ത് (സ്കോർ 2325.42). ഏറ്റവും പിന്നിലായി പതിനഞ്ചാമതാണ് കേരളം.
ഹരിയാണ, ഉത്തരാഖണ്ഡ്, സിക്കിം, അസം, ഹിമാചൽപ്രദേശ്, ഗോവ, തെലങ്കാന, നാഗാലാൻഡ്, മണിപ്പുർ, അരുണാചൽപ്രദേശ്, ത്രിപുര, മിസോറം, മേഘാലയ എന്നിവയാണ് കേരളത്തിനുമുന്നിലുള്ള സംസ്ഥാനങ്ങൾ.
പത്തുലക്ഷംവരെ ജനസംഖ്യയുള്ള നഗരങ്ങളിൽ ഛത്തീസ്ഗഢിലെ അംബികാപുർ ആണ് ഒന്നാംസ്ഥാനത്ത്. മൈസൂരു രണ്ടാംസ്ഥാനത്തും ന്യൂഡൽഹി മുനിസിപ്പൽ പ്രദേശം മൂന്നാംസ്ഥാനത്തും എത്തി. കേരളത്തിന്റെ ദേശീയ റാങ്കിങ് ഇപ്രകാരം:
1. ആലപ്പുഴ 152
2. തിരുവനന്തപുരം 304
3. പാലക്കാട് 335
4. കൊല്ലം 352
5. കോട്ടയം 355
6. കോഴിക്കോട് 361
7. തൃശ്ശൂർ 366
8. കൊച്ചി 372
ജനസംഖ്യ അരലക്ഷത്തിനും ഒരുലക്ഷത്തിനും ഇടയിലുള്ള പട്ടണങ്ങളുടെയും മുനിസിപ്പാലിറ്റികളുടെയും ദക്ഷിണേന്ത്യാ റാങ്കിങ്.
1. കളമശ്ശേരി 116
2. കൊയിലാണ്ടി 117
3. പൊന്നാനി 119
4. കാഞ്ഞങ്ങാട് 121
5. തിരുവല്ല 125
6. തൊടുപുഴ 126
7. പയ്യന്നൂർ 132
8. മലപ്പുറം 135
9. തിരൂരങ്ങാടി 144
10. തിരൂർ 155
11. വടകര 161
12. നെടുമങ്ങാട് 162
13. കുന്ദംകുളം 165
14. കായംകുളം 166
15. കാസർകോട് 167
16. മഞ്ചേരി 168
17. നെയ്യാറ്റിൻകര 169
18. ഒറ്റപ്പാലം 171
19. തലശ്ശേരി 178
20. തളിപ്പറമ്പ് 179
21. തൃക്കാക്കര 181
22. തൃപ്പൂണിത്തുറ 185
23. കണ്ണൂർ 186
Discussion about this post